നിപ: പ്രതിരോധത്തിന് ആ മരുന്ന് ഇന്ത്യയിലേക്ക് എത്തുന്നു

കേരളത്തില്‍ ഒരിക്കല്‍ കൂടി നിപ സ്ഥിരീകരിച്ചതോടെ മുന്‍ വര്‍ഷത്തെ ചികിത്സാ രീതികളെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. അതേസമയം രോഗലക്ഷണങ്ങളില്‍ കാണുന്ന മാറ്റങ്ങളും നടക്കുന്ന പഠനങ്ങളും മുന്‍നിര്‍ത്തി വേണ്ട മരുന്നുകള്‍ ചികിത്സയില്‍ ഉള്‍പ്പെടുത്തുകയാണെന്ന് കോ‍ഴിക്കോട് ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍  ഡോ. എ എസ് അനൂപ് കുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: നിപ; ഐസൊലേഷൻ കഴിയുന്ന 3 പേർക്ക് പനിയുടെ ലക്ഷണം; ഐ സി എം ആർ സംഘം നാളെ എത്തും

2018 ല്‍  ‘റിബാവൈറിന്‍’ എന്ന ആന്‍റിവൈറല്‍ മരുന്നാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് നടന്ന പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി ‘റെംഡിസിവിര്‍’ എന്നൊരു മരുന്ന് കൂടി ഉള്‍പ്പെടുത്തി. ഇന്ന് ഈ  മരുന്നുകള്‍ നമുക്ക് സുലഭമാണ്. അതേസമയം, ‘മോണോക്ലോണല്‍’ ആന്‍റീബോഡി മരുന്നു കൂടി ചികിത്സയില്‍ ഉള്‍പ്പെടുത്തുെമെന്ന് അദ്ദേഹം പറഞ്ഞു.

കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആ മരുന്നുകള്‍ ഇന്ത്യയില്‍ എത്തും. എന്നാലിത് ചികിത്സയിലുള്ള രോഗികള്‍ക്ക് വേണ്ടിയല്ല. രോഗിയുമായി അടുത്ത് ഇടപഴകുന്നവര്‍ക്ക് രോഗം വരാതിരിക്കാനും രോഗ ബാധയുടെ പ്രാരംഭ ഘട്ടത്തിലും നല്‍കാനാണ് മോണോക്ലോണല്‍  എത്തിക്കുന്നത്. ചെറിയ രോഗലക്ഷണം കാണിക്കുന്നവര്‍ക്കും രോഗിയോടൊപ്പമുണ്ടായിരുന്നവര്‍ക്കും ഇത് ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: കേരളത്തില്‍ എന്തുകൊണ്ട് നിപ വൈറസ് ഉണ്ടാകുന്നു? ദേശീയ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി ആരോഗ്യ വിദഗ്ധന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here