
ദീർഘനാളായി അടഞ്ഞുകിടക്കുകയായിരുന്ന കോട്ടയം ടെക്സ്റ്റൈൽസ് എന്ന വ്യവസായ സ്ഥാപനം വീണ്ടും തുറക്കുന്നതില്‍ സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് യുഡിഎഫ് നേതാവ് മോൻസ് ജോസഫ്.
സ്ഥാപനം വീണ്ടും തുറക്കുന്നതുമായി സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായെന്നും ഇക്കാര്യത്തിൽ വ്യവസായ മന്ത്രി പി.രാജീവ്, മന്ത്രിമാരായ വി.എൻവാസവൻ, കെ.എൻ ബാലഗോപാൽ എന്നിവർ അനുകൂലമായ സമീപനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: നിലമ്പൂരിലെ ബിജെപി സ്ഥാനാർത്ഥി കേരളാ കോൺഗ്രസ് (ജെ) നേതാവ്; മോഹൻ ജോർജിനെതിരെയുള്ള തെളിവ് പുറത്ത്
ഇതിനായി 40 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു. 8 കോടി രൂപ മുടക്കി ആധുനികവൽക്കരിക്കും. വൈദ്യുതി ചാർജ് സർക്കാർ ഇളവ് ചെയ്തിട്ടുണ്ട്.. സർക്കാരിൻ്റേത് അനുകൂല നിലപാടെന്നും മോൻസ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
ENGLISH NEWS SUMMARY: UDF leader Mons Joseph praised the state government for reopening the Kottayam Textiles industrial complex, which had been closed for a long time.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

