മഴക്കാല ഡ്രൈവിം​ഗിൽ ഈ തെറ്റുകൾ ആവർത്തിക്കല്ലേ; ജീവൻ നഷ്ടപ്പെട്ടേക്കാം

മഴ കനക്കുകയാണ്. മഴക്കാലത്ത് വാഹനാപകടങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. റോഡിലിറങ്ങുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടുന്ന സമയമാണിത്. ഒരു നിമിഷം കൊണ്ടുള്ള നമ്മുടെ അശ്രദ്ധയും അറിവില്ലായ്മയുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. വാഹനമോടിക്കുമ്പോൾ ഈ തെറ്റുകൾ ആവർത്തിക്കാതിരുന്നാൽ മതി. അപകടങ്ങളെ പേടിക്കേണ്ടതില്ല.

‌വൈപ്പർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അപകടത്തിന് കാരണമാകും. വൈപ്പറിലെ തേഞ്ഞു തീർന്ന റബ്ബർ മാറ്റിയാൽ കാഴ്ച കൂടുതൽ ക്ലിയറാവും. വൈപ്പറിന്റെ കാര്യത്തിൽ മാത്രം ശ്രദ്ധ വച്ചാൽ പോരാ, ടയറിലെ എയർ പ്രഷറും ​ഗ്രൂവുകളും കൃത്യമാണെന്ന് ഉറപ്പാക്കണം. റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയ്ക്കുന്ന വെള്ളത്തിന്റെ സാന്നിധ്യം മൂലം ബ്രേക്ക് ചവിട്ടുമ്പോൾ വാഹനം പാളി പോകാൻ സാധ്യതയുണ്ട്.

ALSO READ; നമ്പർപ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കാമോ? ഇന്ത്യയിൽ ഈ മൂന്ന് വിഭാഗങ്ങൾക്ക് മാത്രം പ്രത്യേക അനുമതി

കാറ്റില്ലാത്ത ടയറുകൾ വാഹനത്തിന്റെ ​ഗ്രിപ്പ് കുറച്ച് അപകടത്തിന് കാരണമാകുന്നു. ബ്രേക്കിം​ഗ് ഡിസ്റ്റൻസ് ഇരട്ടിയാക്കേണ്ടതുണ്ട്, ഇതിനൊപ്പം തന്നെ പെട്ടെന്ന് ബ്രേക്കിടുന്നതും ഒഴിവാക്കുക. റണ്ണിം​ഗ് കണ്ടീഷനിൽ ഹസാർഡ് ലൈറ്റുകൾ ഉപയോ​ഗിക്കരുത് ലോ ബാം ഹെഡ് ലൈറ്റും ഡീഫോ​ഗറും ഉപയോ​ഗിക്കാൻ എപ്പോഴും ശ്രദ്ധിക്കണം.

വെള്ളവും വാഹനങ്ങളിൽ നിന്നുള്ള ​ഗ്രീസും വീണ് കുതിർന്ന് കിടക്കുന്ന റോഡുകളിൽ വഴുക്കലുണ്ടാവാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അപകടത്തിലേക്ക് നയിക്കുന്നു. വേ​ഗത കുറച്ച് വാഹനമോടിച്ചാൽ ഈ സാഹചര്യത്തിൽ അപകടം പരമാവധി കുറയ്ക്കാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News