കേരളത്തിൽ കാലവർഷമെത്തി; നേരത്തെ എത്തുന്നത് പതിനാല് വർഷങ്ങൾക്ക് ശേഷം

കേരളത്തിൽ കാലവർഷമെത്തി. കേരളത്തിൽ കാലവർഷം നേരത്തെ എത്തുന്നത് പതിനാല് വർഷങ്ങൾക്ക് ശേഷം. മെയ് പതിനേഴിന് എത്തുമെന്നായിരുന്നു നേരത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത് എന്നാൽ പറഞ്ഞതിലും നേരത്തെ കാലവർഷം എത്തിയിരിക്കുകയാണ്.

സംസ്ഥാനത്ത് ഉടനീളം ശക്തമായ മഴയാണ് പെയ്യുന്നത്. കാലവർഷം നേരിടുന്നതിനായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കുന്നതിനായി ഇന്ന് സർക്കാർ തല യോഗം ചേരും. അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതൽ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്.

Also read: കൊച്ചി വൈറ്റിലയിലെ ബാറിൽ ഗുണ്ടാ ആക്രമണം

കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും ബാക്കിയുള്ള 9 ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പുമാണ്. അറബിക്കടലിൽ ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.

കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലുണ്ടായ അതിശക്ത മഴയിൽ നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, അപകടസാഹചര്യങ്ങൾ ഉണ്ടായാൽ ഉടനെ റിപ്പോർട്ട് ചെയ്യണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News