സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ രണ്ടു ചക്രവാതച്ചുഴികളാണ് മഴ വീണ്ടും ശക്തമാകാന്‍ കാരണം.

കേരളത്തില്‍ മൂന്നു ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. സെപ്റ്റംബര്‍ 4-6 വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സെപ്റ്റംബര്‍ 2 മുതല്‍ 6 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

also read; ഇന്ന് കൊട്ടിക്കലാശം; നാളെ നിശബ്ദ പ്രചാരണം; അവസാന ലാപ്പിൽ പ്രചരണം ശക്തമാക്കാനുറച്ച് സ്ഥാനാർത്ഥികൾ

ഇന്ന് മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News