
നമുക്ക് പൊതുവേ മടിയുള്ള ഒന്നാണ് കുളിക്കുന്നതിന് മുന്‍പ് തലയില്‍ എണ്ണ തേക്കുന്നത്. നടു ഒട്ടിക്കിടക്കും എന്നുള്ളതുകൊണ്ട് തന്നെ നമ്മള്‍ തലയില്‍ എണ്ണ തേക്കാന്‍ മടിക്കും. പലര്‍ക്കുമുള്ള ഒരു സംശയമാണ് മഴക്കാലത്ത് മുടിയില്‍ എണ്ണ തേക്കാമോ എന്നുള്ളത്.
Also Read :എട്ട് വർഷമായി പതിവായി കഴിക്കുന്നു; ബിഗ് ബോസ് താരത്തിന്റെ മരണത്തിന് കാരണം ആന്റി-ഏജിംഗ് മരുന്നുകൾ ?
വാസ്തവത്തില്‍ മഴക്കാലത്ത് തലമുടിയില്‍ എണ്ണതേക്കുന്നതുകൊണ്ട് പ്രധാന പ്രശ്‌നം ഒന്നും തന്നെയില്ല, എന്നാല്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. എണ്ണ തേക്കുന്നത് തലയോട്ടിയിലെ ഈര്‍പ്പം നിലനിര്‍ത്താനും രക്തയോട്ടം കൂട്ടാനും സഹായിക്കും. ശരിയായ രീതിയില്‍ എണ്ണ തേക്കുന്നതും, ശേഷം ശുദ്ധമായ ഷാംപൂ ഉപയോഗിച്ച് കഴുകുന്നതും താരന്‍, മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
എണ്ണ തേക്കുന്നതിന് മുമ്പ് തലയോട്ടി വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. അമിതമായി എണ്ണ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ എണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യാം. അതിനു ശേഷം നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. എണ്ണ തേച്ച മുടി ഉണങ്ഹാന്‍ കുറച്ചധികം സമയം എടുക്കും. അതിനാല്‍ തന്നെ എണ്ണ തേച്ച് കഴിഞ്ഞാല്‍ ഷാംപൂ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്തും എണ്ണ തേക്കുന്നതിന്റെ ഗുണം ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here