ഇലക്ട്രിക് വാഹനങ്ങള്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക് ! മഴക്കാലത്ത് ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ കിട്ടുക എട്ടിന്റെ പണി

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുകയാണ്. എല്ലാ ജില്ലകളിലും കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുമുണ്ട്. മഴ സമയങ്ങളില്‍ വാഹനം ശ്രദ്ധിച്ച് ഓടിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. കാരണം ഈ സമയങ്ങളില്‍ അപകടങ്ങള്‍ കൂടാനുള്ള സാധ്യത കൂടുതല്‍ ആണ്.

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്ളവര്‍ വാഹനം ഓടിക്കുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര. മറിച്ച് മഴ സമയത്ത് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ പോലും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം മഴസമയത്ത് ബാറ്ററിയില്‍ നനവ് സംഭവിച്ചാല്‍ അത് വാഹനത്തെ മുഴുവന്‍ ബാധിക്കാന്‍ സാധ്യത കൂടുതലാണ്. കൂടാതെ ഇലക്ട്രിക് വാഹനങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. മഴയില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളെയും അവ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെയും പരിഹാരം കണ്ടെത്തേണ്ടത് നമ്മള്‍ തന്നെയാണ്.

Also Read : ഇനി ടോളിന് പകരം പാസ്; ഹൈവേ യാത്രയില്‍ വാര്‍ഷിക പാസ് പദ്ധതിയുമായി കേന്ദ്രം

ഇതാ ചില മുന്‍കരുതലുകള്‍ :

ചാര്‍ജിങ് ഉപകരണങ്ങളെ സംരക്ഷിക്കുക.

ചാര്‍ജിങ് ഉപകരണങ്ങള്‍ ഡ്രൈ ആയി സൂക്ഷിക്കുക.

ചാര്‍ജിങ് പോയിന്റ് മഴവെള്ളത്തില്‍ നിന്ന് സുരക്ഷിതമായാണെന്ന് ഉറപ്പുവരുത്തുക.

ചാര്‍ജിങ് ഉപകരണത്തില്‍ വെള്ളം വീണാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും.

ബാറ്ററിക്ക് ഇന്‍സുലേഷന്‍ അല്ലെങ്കില്‍ കണക്റ്റര്‍ കേടുപാടുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക.

വാഹനത്തിന്റെ ഡോറുകളും വിന്‍ഡോകളും ശരിയായി അടയ്ക്കുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News