
കോവളം–ബേക്കൽ ജലപാതയുടെ പ്രധാന ഭാഗമായ വടകര മാഹി കനാലിന് കുറുകെ പുതുതായി നിർമ്മിച്ച മൂഴിക്കൽ ലോക്ക് കം ബ്രിഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിക്കും. വടകര മാഹി കനാൽ കുറ്റ്യാടി പുഴയിൽ ചേരുന്ന മണിയൂർ പഞ്ചായത്തിലെ മൂഴിക്കലിലാണ് ലോക്ക് കം ബ്രിഡ്ജ് നിർമ്മിച്ചത്.
ഈ മേഖലയിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമാകാൻ പോകുന്നത്. സമീപ പ്രദേശങ്ങളുടെ സർവ്വതോന്മുഖ വികസനത്തിന് വഴിതെളിക്കുന്നതാണ് പാലം. 31.40 കോടി രൂപ ചെലവിൽ ഉൾനാടൻ ജലഗതാഗത വകുപ്പ് മുഖേന നിർമിച്ച പാലം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മിച്ചത്.
Also read: അഞ്ചാമത് അന്താരാഷ്ട്ര പഠന കോൺഗ്രസിന് നാളെ സമാപനം
മണിയൂർ – തിരുവള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള പാലം നാടിൻ്റെ ഗതാഗത സൗകര്യത്തിനും മുതൽ കൂട്ടാവും. പാലം, ലോക്ക്, അപ്രോച്ച് റോഡ് ഉൾപ്പെടെ നിർമാണം പൂർത്തിയാക്കിയാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. 17.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച കോട്ടപ്പള്ളി പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവഹിക്കും.
English Summary: The Moozhikkal Lock-cum-Bridge, newly constructed across the Vadakara–Mahe Canal, which is a major part of the Kovalam–Bekal waterway, is ready for inauguration.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

