
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, പത്തനംതിട്ടയിലെ മൂഴിയാർ ഡാം തുറന്നു. മൂന്ന് ഷട്ടറുകളിൽ രണ്ടാമത്തെ ഷട്ടർ 20 സെൻറീമീറ്റർ തുറന്നു. ആങ്ങാമൂഴി, സീതത്തോട് എന്നിവിടങ്ങളിലെ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ നദീതീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 സെന്‍റീമീറ്ററാണ്. 190 മീറ്ററാണ് റെഡ് അലർട്ട് ലെവൽ.
ALSO READ; വൈദ്യുതി തടസ്സം വാട്സാപ്പിലും അറിയിക്കാം; ഈ നമ്പറുകൾ സേവ് ചെയ്തോളൂ
അതേസമയം, കനത്ത കാറ്റും മഴയും കാരണം വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.
വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ വാട്‌സാപ് സന്ദേശമയച്ചും അറിയിക്കാം. ഇതിന് കെ എസ് ഇ ബി അവസരമൊരുക്കി. 9496 00 1912 എന്ന നമ്പരില്‍ വിളിച്ചോ വാട്‌സാപ് സന്ദേശമയച്ചോ പരാതിപ്പെടാം. കെ എസ് ഇ ബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരായ 1912 ല്‍ വിളിച്ചും വൈദ്യുത തടസ്സം പരാതിപ്പെടാം. അതേസമയം, വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ 94 96 01 01 01 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്. ഇത് അപകടം അറിയിക്കാന്‍ മാത്രമുള്ള നമ്പരാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

