കാസർഗോഡ് മേൽപ്പറമ്പിൽ സദാചാര ആക്രമണം; മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കാസർഗോഡ് മേൽപ്പറമ്പിൽ സദാചാര ആക്രമണം. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബേക്കൽ കോട്ട സന്ദർശിച്ചു മടങ്ങിയ അഞ്ച് സുഹൃത്തുക്കളെ ഞായറാഴ്ച വൈകീട്ട് നാട്ടുകാർ തടഞ്ഞുവെച്ച് ആക്രമിച്ചു. സംഘത്തിൽ നാല് യുവാക്കളും ഒരു സ്ത്രീയുമാണുണ്ടായിരുന്നത്.

also read; പത്തനംതിട്ടയില്‍ യുവാവ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

ആഹാരം കഴിക്കുന്നതിനായി ഇവർ കാർ നിർത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
സംഭവത്തിൽ അബ്‍ദുൾ മൻസൂർ, അഫീഖ്, മുഹമ്മദ്‌ നിസാർ എന്നിവരെ മേൽപ്പറമ്പ്  പൊലീസ് അറസ്റ്റ് ചെയ്തു. തടഞ്ഞു വയ്ക്കൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

also read; നന്മ ചെയ്യാന്‍ പരിമിതികള്‍ തടസമല്ല; അര്‍ബുദബാധിതര്‍ക്ക് മുടി മുറിച്ചു നല്‍കി മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച 13കാരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News