ഇ ഡി കൈക്കൂലി കേസ്; കൂടുതൽ പരാതികൾ ലഭിക്കുന്നു: വിജിലൻസ് എസ് പി ശശിധരൻ

ED Bribery Case

ഇ ഡി കൈക്കൂലി കേസിൽ കൂടുതൽ പരാതികൾ എത്തുന്നുണ്ട് എന്ന് വിജിലൻസ് എസ്.പി ശശിധരൻ. എന്നാൽ ഇ.ഡി ഉദ്യോഗസ്ഥൻ പ്രതിയായ കേസിൽ ഇ ഡി ഇതുവരെ വിശദാംശങ്ങൾ തേടിയിട്ടില്ലെന്നും വിജിലൻസ് എസ് പി പറഞ്ഞു. ഇ ഡിക്കെതിരായി ലഭിക്കുന്ന പരാതികൾ പരിശോധിക്കുമെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും വിജിലൻസ് എസ് പി പറഞ്ഞു.

രഞ്ജിത്തിൻ്റെ ഓഫീസിൽ നിന്നും ചില ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അതും വിശദമായി പരിശോധിക്കുമെന്നും എസ് പി പറഞ്ഞു. ഇഡിയുടെ ഏജന്റുമാരായ വിൽസൺ വർഗീസ്‌, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്‌, ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌ രഞ്‌ജിത് വാര്യർ എന്നിവരെയാണ് കൈക്കൂലിക്കേസിൽ വിജിലൻസ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്.

Also Read: ‘അവസാനം സതീശന് നേരം വെളുത്തു’; ഇഡിക്കെതിരെയുള്ള വിഡി സതീശൻ്റെ വിമര്‍ശനത്തെ പരിഹസിച്ച് അഡ്വ. കെ അനില്‍ കുമാര്‍

കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ്‌ ബാബുവിൽനിന്ന്‌ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിലാണ് വിജിലൻസ് അന്വേഷണം നടക്കുന്നത്. കൈക്കൂലിക്കേസിൽ ഒന്നാംപ്രതിയും കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ഇഡി അസിസ്റ്റന്റ്‌ ഡയറക്‌ടർ ശേഖർ കുമാർ കൂടാതെ കൊച്ചി ഇഡി ഓഫീസിലെ മറ്റ്‌ ഉന്നതോദ്യോഗസ്ഥർക്കും അഴിമതിയിൽ പങ്കുണ്ടെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News