പഴയതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറി: വി.എം.സുധീരന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തന്നെക്കുറിച്ച് സുധാകരന്റെയും ദീപാ ദാസ് മുന്‍ഷിയുടെ പ്രതികരണം ഊചിത്യരഹിത്യമാണ്. വിയോജിപ്പുള്ളവര്‍ പാര്‍ട്ടി വിട്ടു പോകട്ടെ എന്നതാണ് നേതൃത്വത്തിന്റെ നിലപാട്. പഴയതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറിയെന്നും വി.എം.സുധീരന്‍ തുറന്നടിച്ചു.

Also read:തിരികെ സ്‌കൂളില്‍ ക്യാംപയിൻ; സംസ്ഥാനത്ത് ഒന്നാമതായി പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ്

കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എണ്ണിപ്പറഞ്ഞാണ് വി.എം.സുധീരന്റെ തറുന്നടിക്കല്‍. കഴിഞ്ഞ ദിവസം കെപിസിസി യോഗത്തില്‍ എത്തിയ സുധീരനെക്കുറിച്ച് സുധാകരന്‍ നടത്തിയ പരിഹാസത്തിനും മറുപടി പറഞ്ഞു. പുതിയ നേതൃത്വം വന്നശേഷം പഴയതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസ് മാറിയെന്നും സുധീരന്‍ പറഞ്ഞു. വിയോജിപ്പുള്ളവര്‍ പാര്‍ട്ടി വിട്ടു പോകട്ടെ എന്നതാണ് നേതൃത്വത്തിന്റെ നിലപാടെന്നും കെപിസിസി യോഗത്തില്‍ ഇനിയും കൃത്യമായി പങ്കെടുക്കുമെന്നും താന്‍ പറയാന്‍ ഉദ്ദേശിക്കുന്നത് ഇനിയും പറയുമെന്നും സുധീരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here