
പോത്തുണ്ടിയിലെ ഇരട്ടകൊലപാതക കേസ് പ്രതിയുടെ ചോദ്യം ചെയ്യലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . അയൽവാസി പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിൽ പ്രതി ചെന്താമരക്ക് കടുത്ത നിരാശ. തന്റെ കുടുംബം തകർത്തത് പുഷ്പ . താൻ നാട്ടിൽ വരാതിരിക്കാൻ നിരന്തരം പൊലീസിൽ പരാതി കൊടുത്തതിൽ പുഷ്പക്ക് പങ്ക് എന്നും പ്രതി ചെന്താമര പറഞ്ഞു. ഇനി പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പുഷ്പ രക്ഷപ്പെട്ടു. ഇനി ഒരു ദിവസത്തെ പരോൾ പോലും ആവശ്യപ്പെടില്ല. താൻ ചെയ്തത് വലിയ തെറ്റെന്നും ചെന്താമര പറഞ്ഞു .
also read: മരിച്ചിട്ടും മിഹിറിനെ സ്കൂൾ വെറുതെ വിടുന്നില്ല
പോത്തുണ്ടി ബോയണ്‍ കോളനി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയാണ് കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് പ്രതി ചെന്താമര കൊലപാതകം നടത്തിയത്.
പ്രതി കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. കൃത്യം നടത്താനായി ദിവസങ്ങൾക്ക് മുമ്പ് തന്നെ കൊടുവാൾ വാങ്ങിയിരുന്നു. പൂർവ്വവൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രം പറയുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here