
ആലുവ മഹാശിവരാത്രി പ്രമാണിച്ച് ബുധനാഴ്ച ആലുവയിലേക്ക് പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകള്‍ അനുവദിച്ചു. പ്രത്യേക ട്രെയിനുകളും സ്റ്റോപ്പുകളും ഏതാണെന്ന് ചുവടെ,
ബുധനാഴ്ച നിലമ്പൂരില്‍ നിന്ന് പുറപ്പെടുന്ന 16325 നിലമ്പൂര്‍ – കോട്ടയം എക്‌സ്പ്രസ് മറ്റ് സ്റ്റോപ്പുകള്‍ക്ക് പുറമെ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍ കൂടി നിര്‍ത്തുന്നതാണ്. രാത്രി തൃശൂരില്‍ എത്തുന്ന 56605 ഷൊര്‍ണ്ണൂര്‍ – തൃശൂര്‍ പാസഞ്ചര്‍ ആലുവ വരെ നീട്ടി.
Also Read : ‘കേരളത്തില്‍ മൂന്നാമൂഴം ഉറപ്പ്, ജനങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട്, വീണ്ടും തെരഞ്ഞെടുക്കപ്പെടും’: മുഖ്യമന്ത്രി
തൃശൂരില്‍ നിന്ന് 23.15ന് പുറപ്പെടുന്ന ട്രെയിന്‍ ഒല്ലൂര്‍ – 23.24, പുതുക്കാട് – 23.34, നെല്ലായി – 23.40, ഇരിഞ്ഞാലക്കുട – 23.47, ചാലക്കുടി – 23.55, ഡിവൈന്‍ നഗര്‍ – 23.59, കൊരട്ടി – 00.04, കറുകുറ്റി – 00.09, അങ്കമാലി – 00.17, ചൊവ്വര – 00.26 വഴി 00.45ന് ആലുവയില്‍ എത്തും.
വ്യാഴാഴ്ച ആലുവയില്‍ നിന്ന് രാവിലെ 5.15ന് പുറപ്പെടുന്ന 16609 തൃശൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസ് ചൊവ്വര – 5.23, അങ്കമാലി – 5.30, കറുകുറ്റി – 5.36, കൊരട്ടി – 5.41, ഡിവൈന്‍ നഗര്‍ – 5.46, ചാലക്കുടി – 5.50, ഇരിഞ്ഞാലക്കുട – 5.59, നെല്ലായി – 6.08, പുതുക്കാട് – 6.14, ഒല്ലൂര്‍ – 6.24 വഴി തൃശൂരിലെത്തി പതിവു പോലെ 6.45ന് കണ്ണൂരിലേയ്ക്ക് പുറപ്പെടും. ട്രെയിന്‍ മുള്ളൂര്‍ക്കര, വള്ളത്തോള്‍ നഗര്‍ എന്നിവിടങ്ങളിലും നിര്‍ത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

