സിദ്ദിഖിന്റെ കൊലപാതകം; മൃതദേഹത്തിന്റെ കാലു മുറിച്ചു മാറ്റാനുള്ള ഇലക്ട്രിക് കട്ടറും ട്രോളിയും പ്രതികൾ വാങ്ങിയത് കൊലപാതക ശേഷമെന്ന് സൂചന

തിരൂർ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തിലെ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും ചെന്നൈയിൽ നിന്ന് തിരൂരിൽ എത്തിച്ചു. പുലർച്ചെ രണ്ടരയോടെയൊണ് ഇരുവരെയും തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. അതേസമയം മൃതദേഹത്തിന്റെ കാലു മുറിച്ചു മാറ്റാനുള്ള ഇലക്ട്രിക് കട്ടറും ട്രോളിയും പ്രതികൾ വാങ്ങിയത് കൊലപാതക ശേഷമെന്ന് സൂചന. കോഴിക്കോട് നിന്നാണ് ഇലക്ട്രിക് കട്ടറും ട്രോളിയും പ്രതികൾ വാങ്ങിയത്. സിദ്ദിഖിന്റെ എ ടി എം പിൻ നമ്പർ ഷിബിലി നേരത്തെ മനസ്സിലാക്കിയെന്നാണ് നിഗമനം. ഹോട്ടലിലേക്ക് സാധനം വാങ്ങാൻ നേരത്തെ ഉടമ സിദിഖ് ജോലിക്കാരനായ ഷിബിലിക്ക് atm പിൻ നമ്പർ നൽകിയെന്നും സൂചനയുണ്ട്. സംഭവത്തിൽ ആഷിക്കിന് പുറമെ ഫർഹാനയുടെ സഹോദരനും പങ്കുണ്ടോ എന്ന് സംശയമുണ്ട്. അതേസമയം പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇലക്ട്രിക് കട്ടർ എവിടെ എന്ന ചോദ്യം ബാക്കിയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News