മുരിങ്ങക്കായ ഈ രീതിയില്‍ തോരന്‍ വെച്ചുനോക്കൂ; ചോറുണ്ണാന്‍ വേറൊരു കറിയും വേണ്ട

മുരിങ്ങക്കായ കറിവെച്ച നമ്മള്‍ കഴിക്കാറുണ്ട്. എന്നാൈല്‍ മുരിങ്ങക്കായ തോരന്‍വെച്ച് കഴിച്ചിട്ടുണ്ടോ നിങ്ങള്‍. നല്ല കിടിലന്‍ രുചിയില്‍ മുരിങ്ങക്കായ തോരന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ

ചേരുവകള്‍

മുരിങ്ങക്കായ ചീകി എടുത്തത് – ഒരു കപ്പ്

തേങ്ങ ചുരണ്ടിയത് – മുക്കാല്‍ കപ്പ്

ചെറിയ ഉള്ളി/ സവാള (ചെറുതായി അരിഞ്ഞത്) – അര കപ്പ്

പച്ചമുളക് – 3 എണ്ണം (എരിവ് അനുസരിച്ച്)

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

കറിവേപ്പില – 3 തണ്ട്

വെളുത്തുള്ളി – 2 അല്ലി

എണ്ണ, കടുക്, ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുരിങ്ങക്കായ നടുകേ കീറി, ഉള്ളിലെ കാമ്പ് സ്പൂണ്‍ ഉപയോഗിച്ചു ചീകി എടുക്കുക

തേങ്ങാ ചിരകിയത്, ഉള്ളി, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ കൊണ്ടു നന്നായി യോജിപ്പിച്ചു ചീകി വച്ചിരിക്കുന്ന മുരിങ്ങക്കായിലേക്കു ചേര്‍ത്തു നന്നായി യോജിപ്പിച്ച് എടുക്കാം.

ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മുരിങ്ങക്കാ കൂട്ട് ചേര്‍ത്തു വേവിച്ച് എടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News