രാവിലെ ഉറക്കമെഴുന്നേറ്റാല്‍ ചെയ്യാന്‍ പാടില്ലാത്ത അഞ്ച് കാര്യങ്ങള്‍

wake-up-tips

ജീവിതത്തില്‍ ഏറെ സന്തോഷകരമായും ഉര്‍ജസ്വലതയോടെയും മുന്നോട്ട് പോകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. രാവിലെ എഴുന്നേല്‍ക്കുന്നതു മുതല്‍ നമ്മള്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ ചിലത് നല്ലതായിരിക്കും, എന്നാല്‍ ചിലത് നമുക്ക് ഗുണകരമാകുന്നതല്ല. ഒരു ദിവസം മുഴുവന്‍ ആരോഗ്യകരവും ഉന്‍മേഷകരവുമായിരിക്കാന്‍, രാവിലെ എഴുന്നേറ്റാലുടന്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം…

  1. ഫോണ്‍ നോക്കുന്നത്

രാവിലെ എഴുന്നേറ്റാലുടന്‍ പലരും ചെയ്യുന്ന കാര്യമാണിത്. ജോലിസ്ഥലത്തെ ഇമെയിലുകളും സോഷ്യല്‍ മീഡിയ അപ്ഡേറ്റുകളും അറിയാന്‍വേണ്ടി ഉറക്കമുണര്‍ന്ന ഉടനെ ഫോണ്‍ പരിശോധിക്കുന്നു. പക്ഷേ, ഈ ശീലം മാനസികസമ്മര്‍ദം വര്‍ധിപ്പിക്കും. സോഷ്യല്‍ മീഡിയയോ ഇമെയിലുകളോ നോക്കി നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ഒഴിവാക്കുക. ആരോഗ്യകരമായ ഒരു പ്രഭാതദിനചര്യയില്‍നിന്ന് ഈ ശീലം നിങ്ങളെ അകറ്റും.

Read Also: മഴക്കാലമാണ്, ഈ നാല് പാമ്പുകളെ സൂക്ഷിക്കുക..!

  1. കിടക്കയില്‍നിന്ന് ചാടി എഴുന്നേല്‍ക്കുന്നത്

ഉറക്കമുണര്‍ന്നാല്‍ ഉടന്‍ കിടക്കയില്‍നിന്ന് ചാടി എഴുന്നേല്‍ക്കുക എന്നത് പലരും ചെയ്യുന്ന കാര്യമാണിത്. എന്നാല്‍ ഇത് മാനസികസമ്മര്‍ദം വര്‍ധിപ്പിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദര്‍ പറയുന്നത്. അതിനുപകരം, ഉറക്കമുണര്‍ന്നാല്‍ ഉടന്‍ കുറച്ച് ആഴത്തില്‍ ശ്വാസോച്ഛാസം ചെയ്യണം. നന്നായി ശ്വാസം എടുക്കുകയും പുറത്തേക്ക് വിടുകയു ചെയ്യുക. ഇതിനുശേഷം പതുക്കെ എഴുന്നേല്‍ക്കുക. എഴുന്നേറ്റ് ഇരുന്നും ആഴത്തിലുള്ള ശ്വാസം എടുക്കുക.

  1. വെള്ളം കുടിക്കാതിരിക്കുന്നത്

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിനും മനസിനും ഉന്‍മേഷം നല്‍കും. വയറിലെ അസ്വസ്ഥത പരിഹരിക്കാനും രക്തയോട്ടത്തിനും സമ്മര്‍ദം കുറയ്ക്കുന്നതിനുമെല്ലാം ഇത് സഹായിക്കും.

  1. ജോലി ചെയ്യുന്നത്

രാവിലെ കണ്ണുതുറന്ന ഉടനെ ജോലി ചെയ്യുന്ന ശീലം ചിലര്‍ക്കുണ്ട്. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ല. വ്യക്തമായ ഒരു പദ്ധതിയോടെ നിങ്ങളുടെ ദിവസം ആരംഭിക്കുകയും ശ്രദ്ധാപൂര്‍വമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും വേണം. അല്ലെങ്കില്‍, അമിത ജോലിഭാരം അനുഭവപ്പെടുകയും ഉത്പാദനക്ഷമത കുറയുകയും ചെയ്യും.

  1. വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത്

ചിലര്‍ രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ വെറുംവയറ്റില്‍ കാപ്പി കുടിക്കുന്ന ശീലക്കാരാണ്. ആരോഗ്യകരമായി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. ഭക്ഷണത്തിനൊപ്പമല്ലാതെ, വെറുംവയറ്റില്‍ കാപ്പി കുടിക്കുന്നത് അസിഡിറ്റി, അസ്വസ്ഥത, ഊര്‍ജ നഷ്ടം എന്നിവയ്ക്ക് കാരണമാകും. രാവിലെ ഒരു ഗ്ലാസ് വെള്ളംകുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നതാണ് നല്ലത്. പ്രഭാത ദിനചര്യയ്ക്കും വ്യായാമത്തിനും ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ അതിനൊപ്പം കാപ്പിയോ ചായയോ കുടിക്കുന്നതാണ് നല്ലത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News