മൊറോക്കോ ഭൂചലനം; മരണം 2000 കടന്നു

മൊറോക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണ സംഖ്യ രണ്ടായിരം കടന്നു. ആയിരത്തി നാനൂറിലേറെ പേര്‍ക്ക് പരുക്കുപറ്റിയതായും റിപ്പോര്‍ട്ട്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഭൂകമ്പത്തില്‍ ഇടിഞ്ഞുവീണ പാറകഷ്ണങ്ങള്‍ക്കിടയിലും പെട്ട് കിടക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

ഭൂചലനത്തില്‍ മൊറോക്കോയുടെ പൈതൃക നഗരമായ മരക്കേഷില്‍ അടക്കം വന്‍ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. മാരാക്കേഷിന് 71 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് 18.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. 6.8 തീവ്രതയുള്ള ചലനത്തിന്റെ പ്രഭവകേന്ദ്രം അറ്റ്ലസ് മലനിരയാണ്. നാശനഷ്ടങ്ങള്‍ ഏറെ ഉണ്ടായതും മലനിരകളിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

READ MORE:പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭൂകമ്പമുണ്ടായ സമയത്തെ നടുക്കുന്ന ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആഫ്രിക്കന്‍, യുറേഷ്യന്‍ ഫലകങ്ങള്‍ക്കിടയിലുള്ള സ്ഥാനം കാരണം മൊറോക്കോയുടെ വടക്കന്‍ മേഖലയില്‍ ഭൂകമ്പങ്ങള്‍ പതിവാണെങ്കിലും 1960ന് ശേഷം മൊറോക്കോയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇത്.
READ MORE:ചന്ദ്ര ബാബു നാ​യി​ഡു​വിനെ കോടതിയിൽ ഹാജരാക്കിയില്ല; ആന്ധ്രയിൽ നാടകീയ രംഗങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News