മോസ്‌ക്കോ ഭീകരാക്രമണം; 28 മൃതശരീരങ്ങള്‍ കണ്ടെത്തിയത് ശുചിമുറിയില്‍, അക്രമികള്‍ക്ക് ഉക്രൈയ്ന്‍ സഹായം ലഭിച്ചെന്ന് റഷ്യ

മോസ്‌ക്കോയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ്‌ഐഎസ് ഏറ്റെടുത്തതിന് പിന്നാലെ, ഇവര്‍ക്ക് ഉക്രൈയ്‌ന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. 133 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 107 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം യുദ്ധത്തില്‍ തകര്‍ന്നിരിക്കുന്ന തങ്ങളുടെ രാജ്യത്തിന് ഇതില്‍ പങ്കില്ലെന്ന് ഉക്രൈയ്ന്‍ പ്രതികരിച്ചു.

ALSO READ:  ബിജെപിയില്‍ നിന്നും രാജി; പിന്നാലെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വീരപ്പന്റെ മകള്‍

ആദ്യം 143 പേര്‍ കൊല്ലപ്പെട്ടെന്നാണ് റഷ്യന്‍ അധികൃതര്‍ അറിയിച്ചത്. പിന്നീട് 24 മണിക്കൂറോളം നീണ്ട തിരിച്ചിലുകള്‍ക്ക് ഒടുവില്‍ 133 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 107 പേര്‍ ജീവനായി ആശുപത്രികളില്‍ മല്ലിടുകയാണ്. നാലും തോക്കുധാരികളെ ഉള്‍പ്പെടെ 11 പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് പിടികൂടിയതെന്ന് റഷ്യന്‍ പ്രസിഡന്റ് അറിയിച്ചു. ഇവര്‍ ഉക്രൈയ്ന്‍ ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിലാണ് പിടിയിലായതെന്നാണ് പുടിന്‍ അവകാശപ്പെടുന്നത്. അതിര്‍ത്തിയില്‍ ഇവര്‍ക്ക് ഉക്രൈയ്‌നിലേക്ക് കടക്കാന്‍ വഴി ഒരുക്കിയിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

ALSO READ:  ‘നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് ഇനിയും വൈകിക്കൂടാ’; ജാഗ്രതാ നിർദേശവുമായി കേരളാ പൊലീസ്

വെടിയേറ്റാണ് പലരും കൊല്ലപ്പെട്ടത്. വെടിവെച്ചവര്‍ പെട്രോള്‍ ഉപയോഗിച്ച തീയിട്ടതിനാല്‍ പൊള്ളലേറ്റ് മരിച്ചവരുമുണ്ട്. 28 മൃതശരീരങ്ങള്‍ ശുചിമുറിയില്‍ നിന്നാണ് കണ്ടെടുത്തത്. 14 പേരുടെ ജീവനറ്റ ശരീരം സ്റ്റെയര്‍കേസില്‍ നിന്നാണ് കണ്ടെത്തിയത്. മക്കളെ ചേര്‍ത്തുപിടിച്ച അമ്മമാരും ഇതിലുള്‍പ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News