മോസ്‌കോ ഭീകരാക്രമണം: മരണം 90 കടന്നു

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിൽ ഭീകരർ നടത്തിയ വെടിവയ്‌പ്പിലും സ്‌ഫോടനത്തിലും മരിച്ചവരുടെ എണ്ണം 90 കടന്നു. 185ലധികം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ റഷ്യൻ പൊലീസ് 11 പേരെ പിടികൂടി. റിപ്പോർട്ടുകൾ അനുസരിച്ച് നേരിട്ട് ഭീകരാക്രമണത്തിൽ പങ്കെടുത്ത നാലംഗ സംഘം ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

ALSO READ: ‘നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് ഇനിയും വൈകിക്കൂടാ’; ജാഗ്രതാ നിർദേശവുമായി കേരളാ പൊലീസ്

വെള്ളയാഴ്ച്ച രാത്രിയാണ് സംഭവം. സൈനികവേഷത്തിലെത്തിയ നാലംഗ സംഘമാണ്‌ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള ക്രോകസ്‌ സിറ്റി ഹാളിൽ ആക്രമണം അഴിച്ചുവിട്ടതെന്ന്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു ആക്രമണത്തിന്റെ ഉത്തരവാദിത്തം.

ALSO READ: മതരാഷ്ട്ര സങ്കൽപം ലോകം ഉപേക്ഷിച്ചതാണ്; നമ്മൾ അതിലേക്ക് കടക്കാൻ അനുവദിച്ചുകൂടാ: എം മുകുന്ദൻ

സംഗീത പരിപാടി നടക്കുന്ന ഹാളിൽ കടന്ന്‌ യന്ത്രതോക്കുകളുമായി ഭീകരർ വെടിവയ്‌ക്കുന്നതിന്റെയും പരിഭ്രാന്തരായി ജനക്കൂട്ടം ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News