സംസാര ശേഷി നഷ്ടപ്പെട്ടു, വാർത്താവതാരകൻ ഇനി എഐയുടെ സഹായത്താൽ വാർത്ത വായിക്കും

AI

സംസാര ശേഷി നഷ്ടപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകൻ മൊഹ്‌സി നുസ്സ്‌ബോം വീണ്ടും ടെലിവിഷൻ സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു. ശബ്ദഗാംഭീര്യംകൊണ്ട്‌ ഏറെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ഇനിം എഐയുടെ സഹായത്തിലാകും വാർത്തകൾ അവതരിപ്പിക്കുക.

‘ചാനൽ 12’ലെ വാർത്താവതാരകനായ എഴുപത്തിയൊന്നുകാരന്
നാഡീരോഗം ബാധിച്ച്‌ സംസാരശേഷി ബാധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ജോലിയിൽ നിന്ന് ഒരു ചെറിയ ഇടവേളയെടുത്ത് നിൽക്കുകയായിരുന്നു അദ്ദേഹം. എന്നാൽ എഐ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വീണ്ടും മാധ്യമരംഗത്ത് തിളങ്ങാൻ തയ്യാറെടുക്കുകയാണ് അദ്ദേഹം.

ALSO READ; നാലുമണിക്ക് ഇത് തന്നെ ബെസ്റ്റ്! കറുമുറെ കഴിക്കാനിതാ ഒരു പൊട്ടറ്റോ ഫ്രൈ…

പേശികളെ നിയന്ത്രിക്കുന്ന നാഡികളുടെ നിയന്ത്രണം നഷ്ടമാകുന്ന രോഗമാണ് മൊഹ്‌സിയെ പിടികൂടിയത്. ഇതോടെ അദ്ദേഹം റിപ്പോർട്ടിങ്ങിൽനിന്ന്‌ ഇന്റർവ്യൂകളിലേക്ക്‌ മാറിയിരുന്നു. പിന്നീട്‌ സംസാരശേഷി പൂർണമായും നഷ്ടപ്പട്ടതോടെ അദ്ദേഹം ജോലിയിൽ നിന്ന് താത്ക്കാലികമായി ഇടവേള എടുത്തിരുന്നു.എന്നാൽ ഉടൻ തന്നെ അദ്ദേഹം സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാധ്യമരംഗത്തേക്ക് തിരിച്ചുവരുകയാണെന്നാണ് ചാനൽ അറിയിച്ചിരിക്കുന്നത്. ഇതിൻ്റെ പ്രൊമോ അടക്കം ചാനൽ പുറത്തുവിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News