
ടൂ വീലർ സ്കൂട്ടറുകൾക്ക് ഇപ്പോൾ പ്രചാരം ഏറെയാണ്. ഗിയർലസ് ആയത് കൊണ്ട് ആളുകൾക്ക് എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്നതും ഈ സ്‌കൂട്ടറുകളിലാണ്. ഇവി സ്‌കൂട്ടറുകളും നിരത്തിലുണ്ട്. നഗര ഗതാഗത കുരുക്കുകളിൽ സൗകര്യപ്രദവും തടസ്സരഹിതവുമായി സ്‌കൂട്ടറുകൾ ഓടിക്കുവാൻ കഴിയും. നിലവിൽ ഇന്ത്യയിൽ താങ്ങാനാവുന്ന വിലയിൽ വിൽപ്പനയ്‌ക്കുള്ള 4 പെട്രോൾ സ്‌കൂട്ടറുകൾ ഇതാ:
ഹീറോ ഡെസ്റ്റിനി പ്രൈം
78,169 രൂപ വിലയുള്ള ഡെസ്റ്റിനി പ്രൈം ഏറ്റവും വിലക്കുറവുള്ള 125 സിസി സ്കൂട്ടറാണ്. യുഎസ്ബി ചാർജിംഗ് പോർട്ട്, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ സ്കൂട്ടർ നിർമ്മിച്ചിരിക്കുന്നത്.
ഹോണ്ട ഡിയോ
യുവതലമുറയ്ക്കിടയിൽ വൻ ഹിറ്റായ സ്‌കൂട്ടരാണ് ഡിയോ. സ്റ്റൈലിംഗും ആകർഷകമായ വർണ്ണ സ്കീമും ഉള്ള ഡിയോ ആക്ടിവയുടെ അടിസ്ഥാന ഘടകങ്ങളെ ചുറ്റിപ്പറ്റിയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ വണ്ടിയുടെ വില 74,958 മുതൽ 86,312 വരെയാണ്.
ഹീറോ സൂം
പ്ലെഷർ+ ന്റെ അതേ 110.9 സിസി എഞ്ചിനുള്ള സൂം സ്‌പോർട്ടി സ്റ്റൈലിങ്ങോട് കൂടിയ വണ്ടിയാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോർണറിംഗ് ലൈറ്റുകൾ, ടോപ്പ് വേരിയന്റിലെ ഡയമണ്ട്-കട്ട് അലോയ് വീലുകൾ എന്നിവ ഈ വണ്ടിയുടെ സവിശേഷതകളാണ്. കോംബാറ്റ് പതിപ്പിന് 78,067 രൂപ മുതൽ 84,017 രൂപ വരെ വിലയുണ്ട്.
ഹീറോ പ്ലെഷർ+
എൽഇഡി ഹെഡ്‌ലൈറ്റും ജിയോ-ഫെൻസിംഗ്, ലൊക്കേഷൻ ട്രാക്കിംഗ് പോലുള്ള കണക്റ്റഡ് സവിശേഷതകളുള്ള ഈ സ്കൂട്ടറിന് 110 സിസിയാണ്. ബേസിക്ക് എഡിഷന് 77,577 രൂപ മുതൽ ഏറ്റവും ടോപ് വേരിയന്റിന് 83,897 രൂപ വരെ വിലയുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here