മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു ; അമ്മയും മൂത്ത മകനും കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്തു

നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈല്‍ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാല്‍ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്. ഇടുക്കി പൂപ്പാറയ്ക്ക് അടുത്താണ് ലിജിയുടെ വീട്.

രാവിലെ 6 മണിയോടെയാണ് സംഭവം.  28 ദിവസം പ്രായമുള്ള നവജാത ശിശു മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചത്. നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് ലിജി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നവജാത ശിശുവിന്റ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത് ഇന്നലെയായിരുന്നു.

രാവിലെ ബന്ധുക്കളെല്ലാം പള്ളിയില്‍ പോയ സമയത്ത് ലിജിയും മകനും മാത്രമായിരുന്നു വീട്ടില്‍. പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയ ബന്ധുക്കള്‍ വീട്ടില്‍ ലിജിയെയും മകനെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇരുവരും കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ലിജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News