
ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയിൽ നിന്ന് ഞൊടിയിടയിൽ രക്ഷ നേടുന്ന അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോ ഇപ്പോൾ വൈറലാണ്. ക്വീൻസ്‌ലാൻഡിലെ മിഷൻ ബീച്ചിലാണ് സംഭവം നടക്കുന്നത്. രണ്ട് കാസോവരി പക്ഷികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയാണ് അമ്മയും കുഞ്ഞും. വീടിന്റെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.
വിഡിയോയിൽ അമ്മയും കുഞ്ഞും ഒരു വീടിന്റെ വാതിലിനടുത്തേക്ക് നടന്നു വരുന്നത് കാണാം. അപ്പോൾ അവരുടെ പിന്നിൽ രണ്ട് കാസോവരി പക്ഷികൾ പ്രത്യക്ഷപ്പെടുന്നു. കുട്ടിയാണ് ആദ്യം വലിയ പക്ഷികളെ കാണുന്നത്. ഉടനടി കുട്ടി അമ്മയുടെ അരികിലേക്ക് ഓടുന്നതും കാണാം. കുട്ടിയുടെ അമ്മ പെട്ടെന്ന് പക്ഷിയെ ശ്രദ്ധിക്കുകയും വാതിൽ തുറന്ന് പിടിച്ച് കൃത്യസമയത്ത് കുട്ടിയെ അകത്തേക്ക് പറഞ്ഞയക്കുകയും ചെയ്യുന്നു. വാതിൽ അടയുന്നതോടെ പക്ഷികൾ അവിടെതന്നെ നിൽക്കുന്നതും കാണാം.
Also read – ക്യാൻസർ മുന്നറിയിപ്പ്; ഇഷ്ടഭക്ഷണത്തിന്റെ പാക്കറ്റിൽ തന്നെയുണ്ട്, വീഡിയോ
ഓസ്‌ട്രേലിയയിൽ ഏകദേശം 100 വർഷങ്ങൾക്ക് മുമ്പാണ് കാസോവരി സംബന്ധമായ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് വേൾഡ് വൈൽഡ്‌ലൈഫ് മാഗസിൻ റിപ്പോർട്ട് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here