27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി

27 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി. പുതുച്ചേരിയില്‍ ആണ് സംഭവം. സംഭവത്തിൽ 22കാരിയായ യുവതി അറസ്റ്റിലായി. ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപാനിയായ ഇയാള്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്നും പൊലീസ് പറയുന്നു. പെണ്‍കുഞ്ഞ് ജനിച്ചെന്ന പേരില്‍ നിരന്തരം വഴക്കായതിനെ തുടര്‍ന്നാണ് സംഗീത കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയത്. പൊതുശ്മശാനത്തിന് സമീപം മണ്‍കൂന കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കുറ്റസമ്മതം നടത്തിയ യുവതിയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News