
ഇറ്റലിയിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പതിമൂന്നു പേര്‍ മരിച്ചു. 36,000 പേരെ മാറ്റി പാര്‍പ്പിച്ചു. ഇരുപത് നദികളാണ് മിന്നല്‍ പ്രളയത്തില്‍ കരകവിഞ്ഞത്. പ്രളയജലത്തില്‍ നിന്നും ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്.
വെള്ളം കയറിയ വീടിന് മുന്നില്‍ നെഞ്ചൊപ്പം വെളത്തില്‍ കൈക്കുഞ്ഞുമായി സഹായം അഭ്യര്‍ത്ഥിച്ച അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരായി രക്ഷപ്പെടുത്തിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ‘എന്റെ മകളെ രക്ഷിക്കൂ… സഹായിക്കൂ’ എന്ന് അമ്മ വിളിച്ചു പറയുന്നുണ്ട്. നീന്തിയെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആദ്യം കുഞ്ഞിനെയും പിന്നെ അമ്മയെയും രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
View this post on Instagram

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here