മധ്യപ്രദേശിൽ മൊബൈൽ ഫോൺ കൊടുക്കാത്തതിൽ മനംനൊന്ത് പതിനൊന്നുകാരി ജീവനൊടുക്കി

kolkata-app-cab-driver-death

മൊബൈൽ ഫോൺ കൊടുക്കാത്തതിനെ തുടർന്ന് 11 വയസ്സുകാരി ജീവനൊടുക്കി. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ആണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ദീപിക ധ്രുവേ ആണ് തൂങ്ങിമരിച്ചത്. അമ്മ മൊബൈൽ ഫോൺ പിടിച്ചുകൊണ്ടുപോയതിൽ മനംനൊന്ത് ആയിരുന്നു ആത്മഹത്യ.

ALSO READ: പൊന്നാണെങ്കിലും ഇങ്ങനെ പോകാമോ ? റെക്കോർഡിൽ നിന്ന് ഇറങ്ങി വരാതെ സ്വർണം

ദീപികയുടെ അച്ഛൻ ദിവസ വേതനക്കാരനായിരുന്നു. സംഭവം നടക്കുമ്പോൾ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ദീപികയുടെ മൂത്ത സഹോദരി കുളിക്കാൻ പോയിരുന്നു. അമ്മ വീടിന് പുറത്ത് ഇരിക്കുകയായിരുന്നു. സഹോദരി തിരിച്ചെത്തിയപ്പോഴാണ് ദീപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

“മകൾ അമിതമായി ഫോൺ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക കാരണം അമ്മ അവളുടെ ഫോൺ എടുത്തുകൊണ്ടുപോയി. അതിനുശേഷം ദീപിക തൂങ്ങിമരിച്ചു,” എന്ന് കുന്തിപുര പോലീസ് സ്റ്റേഷൻ ഇൻ-ചാർജ് മനോജ് ബാഗേൽ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News