കരുനാ​ഗപ്പള്ളിയിൽ മക്കളെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു

കൊല്ലം കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു. കരുനാ​ഗപ്പള്ളി സ്വദേശി താരയാണ് മരിച്ചത്. മക്കളായ അനാമിക, ആത്മിക എന്നിവർ ​ഗുരുതരാവസ്ഥയിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Also read: ആതിരപ്പിള്ളിയിൽ മരിച്ചവർക്ക് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായം

ചികിത്സയിലിരിക്കെയാണ് താര മരിച്ചെന്ന വിവരം പുറത്തുവന്നിരിക്കുന്നത്. കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന് മടങ്ങിവരാനിരിക്കെയാണ് താര മക്കൾക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Also read: മുനമ്പം വിഷയം; ബിജെപി സ്ഥിതി സങ്കീർണമാക്കുന്നു, വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമം : മന്ത്രി പി രാജീവ്

A mother died in an incident in Karunagappally, Kollam, after setting her children on fire and attempting suicide. The deceased was identified as Tara, a native of Karunagappally. Her children, Anamika and Aathmika, are undergoing treatment at the Alappuzha Vandanam Medical College Hospital in a critical condition.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here