സമാധാനം പുലരുന്ന ലോകത്തിനായി മാതൃദിനത്തിന്റെ സ്നേഹ സന്ദേശം നമുക്ക് പങ്കുവയ്ക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ

pinarayi-vijayan

മാതൃദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യമാധ്യമത്തിൽ മുഖ്യമന്ത്രി പങ്കുവെച്ച് ആശംസാ സന്ദേശം.

ഇന്ന് മാതൃദിനം. അമ്മമാർക്കൊപ്പം സമയം ചെലവഴിക്കാനും അവർക്കു സന്തോഷം പകരാനും നീക്കി വയ്ക്കേണ്ട ദിവസം. മാതൃത്വത്തിന്റെ മഹത്വവും സ്നേഹവും മനുഷ്യരെയാകെ സ്പർശിക്കേണ്ട ദിവസങ്ങളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. സമാധാനം പുലരുന്ന ലോകത്തിനായി മാതൃദിനത്തിന്റെ സ്നേഹ സന്ദേശം നമുക്ക് പരസ്പരം പങ്കുവയ്ക്കാം. ഹൃദയപൂർവ്വം മാതൃദിന ആശംസകൾ നേരുന്നു.

Also Read: ‘കൊവിഡിനെ കേരളം നേരിട്ട രീതി ലോകോത്തരമാണെന്ന് മുമ്പ് പറഞ്ഞത് തെളിഞ്ഞു’; ഒഴിവാക്കപ്പെട്ട മരണങ്ങള്‍ ആണ് നമ്മുടെ മേന്മയെന്നും മുരളി തുമ്മാരുകുടി

എല്ലാ വർഷവും മെയ് 11 നാണ് മാതൃദിനം ആഘോഷിക്കുന്നത്. 1908 ലാണ് ആദ്യമായി മാതൃദിനം സംഘടിപ്പിച്ചത്. അമേരിക്കക്കാരിയായ അന്ന ജാർവിസ് അമ്മയായ ആൻ റീവ്സിന്റെ സ്മരണക്കായാണ് മാതൃദിനം സംഘടിപ്പിച്ചത്. ആഭ്യന്തര യുദ്ധത്തിൽ പരുക്കേറ്റ സൈനികരെ പരിചരിക്കുന്നതിനായി മദേഴ്‌സ് ഡേ വർക്ക് ക്ലബ്ബുകൾ സ്ഥാപിച്ച സന്നദ്ധ പ്രവർത്തകയായിരുന്നു അന്നയുടെ അമ്മ.

1914ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാതൃദിനം ഔദ്യോഗികമായി അംഗീകരിക്കുകയും പിന്നീട് അത് ലോകമൊട്ടാകെ ആചരിക്കാനാരംഭിക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News