മിലിറ്ററി ഗ്രേഡ് സുരക്ഷയുമായി മോട്ടോയുടെ ജി75 5ജി പുറത്തിറങ്ങി

Motto G75

മോട്ടോറോളയുടെ ജി സീരിസിലെ മോട്ടോ ജി75 5ജി പുറത്തിറങ്ങി. യൂറോപ്പിലും, ലാറ്റിനമേരിക്കയിലും തെരഞ്ഞെടുക്കപ്പെട്ട് ഏഷ്യാ പെസഫിക് രാജ്യങ്ങളിലുമാണ് ഫോണ്‍ പുറത്തിറങ്ങിയിട്ടുള്ളത്. മിലറ്ററി നിലവാരത്തിലുള്ള സുരക്ഷ അവകാശപ്പെടുന്ന ഫോണില്‍ സ്‌നാപ്ഡ്രാഗണ്‍ 6 ജനറേഷന്‍ 3 ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഫോണ്‍ എന്നാണെത്തുക എന്നതിന് തീരുമാനമായിട്ടില്ല.

Also Read: ആൻഡ്രോയ്ഡ് 15 ആദ്യം എത്തുക വിവോയിൽ

299 യൂറോ (ഏകദേശം 27,000 ഇന്ത്യന്‍ രൂപ) ആണ് 8 ജിബി റാമും 256 ജിബി റോമുമുള്ള വേരിയന്‌റിന്‌റെ വില. ഇരട്ട നാനോ സിം ഇടാന്‍ കഴിയുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 14 പ്ലാറ്റ്‌ഫോമിലാണ് പുറത്തിറങ്ങുന്നത്. ഐപി 68 റേറ്റിംഗ് രേഖപ്പെടുത്തിയിട്ടുള്ള ഫോണില്‍ പൂജ്യത്തില്‍ നിന്ന് 25 മിനിറ്റ് മതിയെന്ന് കമ്പനി അവകാശപ്പെടുന്നു.

ഗോറല്ലാ ഗ്ലാസ് 5 സുരക്ഷയുള്ള 6.78 ഇഞ്ചിന്‌റെ ഫുള്‍ എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയും, 5000 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys