
കിടിലൻ ഫീച്ചറുകളുമായി മോട്ടറോള തങ്ങളുടെ ജി സീരീസിലെ പുതിയ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മോട്ടോ ജി96 5ജി ആണ് മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോൺ.
സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്സെറ്റ് കരുത്താക്കിയാണ് മോട്ടോ ജി96 എത്തിയിരിക്കുന്നത്. 144Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് FHD+ pOLED 3D കർവ്ഡ് സ്‌ക്രീനായാണ് ഫോൺ പുറത്തിറങ്ങുന്നത്. 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളിൽ മികച്ച ഫോണാണ് മോട്ടോറോളയുടെ പുതിയ വേരിയന്റ്.
സോണി ലിറ്റിയ LYT-700C സെൻസറുള്ള മെയിൻ റിയർ ക്യാമറ, ക്വാഡ് പിക്‌സൽ ടെക്നോളജിയുള്ള 32MP ഫ്രണ്ട് ക്യാമറ, IP68 റേറ്റിങ്, ഫ്രണ്ടിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ, 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററി എന്നീ ഫീച്ചറുകളാണ് മോട്ടോ ജി96 5ജിയുടെ പ്രത്യേകത.
ALSO READ: ബജറ്റ് കുറവാണോ ? ഇന്ത്യയില്‍ നിര്‍മിച്ച എഐ+ ഫോണ്‍ വാങ്ങാം, വെറും 4499 രൂപയ്ക്ക്
അഡ്രിനോ 710 ജിപിയു, 8GB LPDDR4X റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളാണ് ഫോണിൽ വരുന്നത്. മോട്ടോ g96 5ജിയുടെ 8GB+ 128GB എന്ന വേരിയന്റിന് 17,999 രൂപയും 8GB+ 256GB വേരിയന്റിന് 19,999 രൂപയുമാണ് വില. പാന്റോൺ ഗ്രീനർ പാസ്റ്റേഴ്‌സ്, പാന്റോൺ കാറ്റ്‌ലിയ ഓർക്കിഡ്, പാന്റോൺ ആഷ്‌ലീ ബ്ലൂ, പാന്റോൺ ഡ്രെസ്‌ഡൻ ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും. ജൂലൈ 16 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

