മിഡ്റേഞ്ചിൽ ഒരു സ്റ്റൈലൻ ഫോൺ; കണ്ണുമടച്ച് സ്വന്തമാക്കാം മോട്ടോറോള എഡജ് 60 സ്റ്റൈലസ്

motorola edge 60 stylus

മോട്ടോറോള എഡജ് 60 സ്റ്റൈലസ് ഇന്ത്യയിൽ പുറത്തിറക്കി. എഡ്ജ് 60 ഫ്യൂഷൻ ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു മിഡ് റേഞ്ച് ഫോൺ കൂടി മോട്ടോറോള ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. MIL – STD 810h മിലറ്ററി ​ഗ്രേഡ് സർട്ടിഫിക്കറ്റോടെ എത്തുന്ന എഡജ് 60 സ്റ്റൈലസിന് വാട്ടർ ആൻഡ് ഡെസ്റ്റ് റസിസ്റ്റൻസിന് IP68 റേറ്റിങ്ങും ഉണ്ട്. ക്വാഡ് കർവിഡ് OLED ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്.

മോട്ടോറോള എഡജ് 60 സ്റ്റൈലസ് വില
8GB RAM/256GB സ്റ്റോറേജ് വേരിയന്റ് വരുന്ന ഫോണിന് 22,999 രൂപയാണ് വില. ഫ്ലിപ്കാർട്ടിലും, മോട്ടോറോളയുടെ വെബ്സൈറ്റിലും, ഷോറൂമിലും ഏപ്രിൽ 23 മുതൽ ഫോൺ ലഭ്യമാകും. പാൻടോൺ സർഫ് ദി വെബ്, പാൻടോൺ ജിബ്രാൾട്ടർ സീ എന്നിങ്ങനെ രണ്ട് കളർ വേരിയന്റിലാണ് ഫോൺ ലഭിക്കുന്നത്.

Also Read: 7000 എംഎഎച്ചിന്‍റെ യമണ്ടൻ ബാറ്ററി, കൂളാകാൻ വേപ്പർ ചേമ്പർ; വിപണി പിടിക്കാൻ കെ13 നുമായി ഓപ്പോ

മോട്ടോറോള എഡജ് 60 സ്റ്റൈലസ് സ്പെക്സ്
6.7 ഇഞ്ച് ഫുൾ എച്ച് ഡി+10 ബിറ്റ് pOLED ഡിസ്പ്ലേ 120Hz റിഫ്രഷ് റേറ്റ് 3,000nits പീക്ക് ബ്രൈറ്റ്നെസ്സും എന്നിവയാണ് ഡിസ്പ്ലേ പ്രത്യേകതകൾ കൂടാതെ ​ഗോറില്ല ​ഗ്ലാസ് 3 പ്രോട്ടക്ഷനും ഉണ്ട്. ഫോണിന്റെ പുറകുവശം വീ​ഗൻ ലെതർ ഫിനിഷാണ് നൽകിയിരിക്കുന്നത്.

പെർഫോർമൻസിന്റെ കാര്യം എടുക്കുകയാണെങ്കിൽ ക്വാൽ‍കോം സ്നാപ്ഡ്രാ​ഗൺ 7s ജൻ 2 പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്.8GB LPDDR4x റാം, 256 GB UFS 2.2 സ്റ്റോറേജ്. 1 റ്റി ബി വരെ സപ്പോർട്ട് ചെയ്യുന്ന microSD കാർഡ് സ്ലോട്ടും ഫോണിലുണ്ട്.

Also Read: സക്കര്‍ബര്‍ഗിന് ഇന്‍സ്റ്റഗ്രാമും വാട്ട്സാപ്പും വില്‍ക്കേണ്ടി വരുമോ? ട്രംപും കൈവിട്ടു, നിര്‍ണായക കോടതി വിചാരണ തുടങ്ങി

മോട്ടോറോള My UX അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 15 ലാണ് ഫോൺ എത്തുന്നത്. 2വർഷം ആൻഡ്രോയിഡ് അപ്ഡേറ്റും 3 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ലഭിക്കും.

5000 എം എ എച്ച് ബാറ്ററി കപ്പാസിറ്റിയിൽ എത്തുന്ന ഫോണിൽ 68W ഫാസ്റ്റ് ചാർജിങ്ങും, 15W വയർലെസ് ചാർജിങ്ങും സപ്പോർട്ട് ചെയ്യും.

കാമറയുടെ കാര്യത്തിലേക്ക് കടക്കുകയാണെങ്കിൽ പുറകുവശത്ത് 50MPയുടേയും 13MPയുടേയും ഡ്യുവൽ കാമറയാണ് നൽകിയിരിക്കുന്നത്. 50MP Sony LYT-700C പ്രൈമറി സെൻസറും 13MP വൈഡ് ആം​ഗിളുമാണ്. ഫ്രണ്ട് കാമറ 32MP ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here