
മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ക്യാമറയും ശക്തമായ ബാറ്ററിയും അടങ്ങുന്ന മോട്ടറോളയുടെ ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്മാര്‍ട്ട് ഫോണായ മോട്ടോ ജി87 വിപണിയിലെത്തി. 200 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയും 5200 എം.എ.എച്ച് ബാറ്ററിയുമാണ് ഈ മോഡലിന്റെ പ്രധാന ആകര്‍ഷണം. ഒറ്റ നോട്ടത്തില്‍ തന്നെ ഇഷ്ടംപിടിച്ചുപറ്റുന്ന രീതിയിലാണ് മോട്ടോ ജി87ന്റെ ഡിസൈന്‍.
6.78 ഇഞ്ച് എക്‌സ്ട്രീം അമോലെഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമന്‍സിറ്റി 6400 പ്രോസസര്‍, ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടോടുകൂടിയ സ്റ്റീരിയോ സ്പീക്കറുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 12 ജി.ബി വരെ റാം ഓപ്ഷനുകളില്‍ ലഭ്യമായ മീഡിയടെക് ഡൈമന്‍സിറ്റി 6400 ചിപ്പാണ് ഫോണിനു കരുത്ത് നല്‍കുന്നത്. ആന്‍ഡ്രോയിഡ് 16 വേര്‍ഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളവര്‍ക്ക് മികച്ചൊരു സ്മാര്‍ട്ട്‌ഫോണ്‍ ഓപ്ഷനായിരിക്കും മോട്ടോ ജി87. 200 എം.പി പ്രധാന ക്യാമറയുടെ കൂടെ 8എം.പി അള്‍ട്രാവൈഡ് ലൈന്‍സും സജ്ജമാക്കിയിട്ടുണ്ട്. 32 എം.പിയാണ് സെല്‍ഫി ക്യാമറ.
Also Read: പാമ്പുണ്ടെങ്കിലും പേടിക്കേണ്ട സർപ്പയുണ്ട് രക്ഷയ്ക്കായി; ആപ്പിന്റെ ഉപയോഗം എങ്ങനെ ?
കൂടാതെ മികച്ച സുരക്ഷയും ഫോണിനു നല്‍കാന്‍ കമ്പനി മറന്നിട്ടില്ല. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 7 ആണ് ഡിസ്‌പ്ലേയില്‍ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ എസ്.ജി.എസ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷനുമുണ്ട്. ഇതോടൊപ്പം ഐപി66, ഐപി68, ഐപി69 വാട്ടര്‍-ഡസ്റ്റ് റെസിസ്റ്റന്‍ഡ് റേറ്റിങ്ങുകളും മിലിട്ടറി ഗ്രേഡ് സര്‍ട്ടിഫിക്കേഷനും ഫോണിനുണ്ട്.
എട്ട് ജി.ബി റാം, 256 ജി.ബി സ്റ്റോറേജ് മോഡലിനു ഏകദേശം 45000 രൂപയാണ് വില. പാന്റോണ്‍ ഓവര്‍ച്ചര്‍, പാന്റോണ്‍ ബ്ലൂ അറ്റോള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുക. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലാണ് ഫോണ്‍ ആദ്യം ലഭിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

