അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ഇറ്റലിയിലെ കതാനിയ വിമാനത്താവളം അടച്ചു

ഇറ്റലിയിലെ സിസിലി ദ്വീപിൽ സ്ഥിതിചെയ്യുന്ന എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു . അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ തെക്കൽ ഇറ്റലിയിലെ വിനോദസഞ്ചാര കേന്ദ്രമായ സിസിലിയിലെ കതാനിയ വിമാനത്താവളം അടച്ചു. ലാവ സമീപത്തെ പ്രദേശങ്ങളിലേക്ക് ഒഴുകിയതോടെയാണ് എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതെന്ന് അധികൃതർ അറിയിച്ചു. അഗ്നിപർവ്വതത്തിൻ്റെ തെക്കുകിഴക്കൻ ഗർത്തത്തിൽ നിന്ന് 2,800 മീറ്റർ ഉയരത്തിലാണ് ലാവ കുതിച്ചുയർന്നത് . പൊട്ടിത്തെറിയെത്തുടർന്ന് സിസിലിയുടെ തെക്കുകിഴക്കൻ പ്രദേശത്താകെ ചാരം നിറഞ്ഞ അവസ്ഥയിലാണ്. ചാരം വ്യാപിച്ചതോടെ നിരവധി പ്രദേശങ്ങളിലൂടെയുള്ള സഞ്ചാരം അപകടകരമായ അവസ്ഥയിലാണെന്ന് കതാനിയ മേയർ അറിയിച്ചു.

also read :2022 ലെ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് 25 പേര്‍ അര്‍ഹരായി

അതേസമയം കതാനിയവഴി യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാർ അവരുടെ എയർലൈനുമായി ബന്ധപ്പെട്ട് മറ്റ് മാർഗങ്ങൾ കണ്ടെത്തണമെന്ന് കതാനിയ വിമാനത്താവളം അറിയിച്ചു. പ്രതിദിനം 200ഓളം വിമാനങ്ങൾ സർവീസ് നടത്തുന്ന വിമാനത്താവളമാണ് കതാനിയ. വിമാനത്താവളം വഴി കഴിഞ്ഞവർഷം ഏകദേശം 10 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചെങ്കിലും ആൾനാശം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളുകൾ സുരക്ഷിതരായിരിക്കാൻ അധികൃതർ നിർദേശം നൽകി. പ്രദേശത്ത് അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നത് പതിവാണ്.

also read :ലോകത്തിലെ ഏറ്റവും നീളമുള്ള താടിക്കാരിയെന്ന റെക്കോർഡ് സ്വന്തമാക്കി 38കാരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News