സജീവ അഗ്നിപർവതമായ മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു; വൈറലായി വീഡിയോ

ഇറ്റലിയിലെ മൗണ്ട് എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതമാണ് മൗണ്ട് എറ്റ്ന. സിസിലിയുടെ കിഴക്കേതീരത്തുള്ള ഒരു സജീവ അഗ്നിപർവതമാണിത്. പൊട്ടിത്തെറിയെ തുടർന്ന് വിനോദസഞ്ചാരികൾ പരിഭ്രാന്തരായി. അഗ്നിപർവ്വത സ്ഫോടനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആകുകയാണ്.

സ്ഫോടനം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ആകാശം ചാരവും പുകപടലങ്ങലും കൊണ്ട് നിറഞ്ഞു. സ്ഫോടനത്തെ തുടർന്ന് ടോളൗസിലെ വോൾക്കാനിക് ആഷ് അഡ്വൈസറി സെന്റർ “കോഡ് റെഡ്” മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ അഭ്യർഥിക്കുകയും ചെയ്തു.

ALSO READ: ഡ്രോണുകൾ ട്രക്കുകളിൽ ഒളിപ്പിച്ച് കടത്തി; റഷ്യയെ വിറപ്പിച്ച ആക്രമണം യുക്രൈൻ പ്ലാൻ ചെയ്തത് ഇങ്ങനെ

വർധിച്ചുവരുന്ന തീവ്രതയോടെയുള്ള ശക്തമായ സ്ട്രോംബോളിയൻ സ്ഫോടനങ്ങൾ (ഒരുതരം പൊട്ടിത്തെറി) അഗ്നിപർവ്വതത്തിൽ അനുഭവപ്പെടുന്നുണ്ടെന്നാണ് ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് വോൾക്കാനോളജി പറയുന്നത്.

ALSO READ: ഇസ്രയേൽ അനുകൂല റാലിക്ക് നേരെ ആക്രമണം; സൺഗ്ലാസ് ധരിച്ച് ഇന്ധനം നിറച്ച കുപ്പിയെറിഞ്ഞു, യുഎസിൽ ഒരാൾ പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News