മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; എബിവിപി നേതാവിനെതിരെ കേസ്

പത്തനംതിട്ട മൗണ്ട് സിയോണ്‍ ലോ കോളജിലെ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് എബിവിപി നേതാവിനെതിരെ കേസ്. കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി അശ്വിന്‍ പ്രദീപിനെ ഒന്നാംപ്രതി ആക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട സ്വദേശി ആല്‍ബിന്‍ തോമസ് രണ്ടാംപ്രതിയാണ്.

ALSO READ:കുവെറ്റിൽ പൊതുമാപ്പ് നൽകുന്ന നടപടി ഇന്ന് മുതല്‍ നിലവില്‍ വരും

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ലൈംഗിക അതിക്രമണം നടത്തിയതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. കോളേജിലെ വനിതാ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് അശ്വിന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

ALSO READ:രാജ്യത്ത് മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുന്നു; പ്രതിഷേധവുമായി ലത്തീന്‍ അതിരൂപത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News