ഡെനാലി പർവ്വതത്തിൽ കുടുങ്ങിയ മലയാളിയടക്കമുള്ള പർവതാരോഹകരെ കണ്ടെത്തി

യു എസിലെ ഡെനാലി പർവ്വതത്തിൽ കുടുങ്ങിയ രണ്ട് ഇന്ത്യൻ പർവതാരോഹകരെ
കണ്ടെത്തി. മലയാളിയായ ഷെയ്ക്ക് ഹസ്സൻ ഖാനും മറ്റൊരു സഹപർവതാരോഹകനെയുമാണ് കണ്ടെത്തിയത്.

ഇരുവരെയും ബേസ് ക്യാമ്പിലേക്ക് മാറ്റി. അലാസ്ക ഗവർണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് വന്നു. ഇരുവരും സുരക്ഷിതരെന്നും അലാസ്ക ഗവർണർ അറിയിച്ചു. സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു ഷെയ്ഖ് ഹസൻ ഖാൻ.

ALSO READ: ഡെനാലി പർവതത്തിൽ കുടുങ്ങി മലയാളി പർവതാരോഹകൻ; ഷെയ്ഖ് ഹസന്‍ ഖാന്‍ കുടുങ്ങിയത് 20000 അടി മുകളില്‍

ഇന്ത്യൻ സൈന്യത്തെ അഭിവാദ്യം ചെയ്യുന്നതിനായി ഓപ്പറേഷൻ സിന്ദൂരിനോടുള്ള ആദരസൂചകമായി പതാക നാട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഷെയ്ഖ് ഹസന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്. 2022 ലാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്. ആഫ്രിക്കയിലെ കിളിമഞ്ചാരോ, വടക്കന്‍ അമേരിക്കയിലെ ഡെനാലി, അന്റാര്‍ട്ടിക്കയിലെ മൗണ്ട് വിന്‍സന്‍ എന്നീ ദൗത്യങ്ങളും അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

ALSO READ: ബാലിയില്‍ അഗ്നിപർവത സ്‌ഫോടനം; നിരവധി വിമാന സർവീസുകൾ റ​ദ്ദാക്കി

അതേസമയം മകനെയും കൂട്ടരെയും കണ്ടെത്താൻ സഹായകമായ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലിൽ ഷെയ്ഖ് ഹസ്സൻ ഖാന്റെ കുടുംബം നന്ദി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News