ഫോട്ടോഗ്രാഫറിന്റെ ‘ക്ലീനര്‍’ ജോലി ഏറ്റെടുത്ത് കുഞ്ഞനെലി; ക്യാമറ കണ്ണുകള്‍ പകര്‍ത്തിയ അവിശ്വസനീയ കാഴ്ച കാണാം

75കാരനായ റോഡ്‌നി ഹോള്‍ബ്രൂക്ക് വന്യജീവി ഫോട്ടോഗ്രാഫറാണ്. തന്റെ ഓഫീസ് ടേബിളില്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ ചിതറിക്കിടക്കുന്നത് റോഡ്‌നിക്ക് സ്ഥിരകാഴ്ചയാണ്. ഓഫീസ് ഷെഡിലെ വര്‍ക്ക് സ്റ്റേഷനിലെ ടേബിളിലില്‍ സാധനങ്ങള്‍ വലിച്ചുവാരിയിട്ട് ഉറങ്ങാന്‍ പോകുന്ന റോഡ്‌നി കുറച്ച് കാലങ്ങളായി രാവിലെ തിരികെയെത്തുമ്പോള്‍, ടേബിളിന് നടുവിലെ ചെറിയ ബോക്‌സിനുള്ളില്‍ അടുക്കിവച്ച നിലയിലായിരിക്കും. ഇത് പതിവായതോടെ സംഭവം എന്താണെന്നറിയാതെ അദ്ദേഹം അസ്വസ്ഥനായി. ഇതോടെയാണ് ആരാണ് ഈ വൃത്തികാരന്‍ എന്ന് കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചത്. വെയില്‍സിലെ ബില്‍ത്ത് വെല്‍സിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. തുണികഷ്ണങ്ങള്‍ തുടങ്ങി ബോള്‍ട്ടുകള്‍ ഉള്‍പ്പെടെ ഉപേക്ഷിക്കുന്ന വസ്തുക്കള്‍ ടേബിളിലെത്തിയേപ്പോള്‍ മുതല്‍ റോഡ്‌നി അസ്വസ്ഥനായിരുന്നു. ഇതോടെ നെറ്റ് വിഷന്‍ ക്യാമറ സ്ഥാപിച്ചു.

ALSO READ: വീടിന് തീപിടിച്ചത് കണ്ട് പേടിച്ച് രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടി; 13കാരിക്ക് ദാരുണാന്ത്യം

ടേബിള്‍ വ്യക്തമാകുന്ന രിതിയില്‍ നൈറ്റ് വിഷന്‍ ക്യാമറ സെറ്റ് ചെയ്ത് പോയ ഹോള്‍ബ്രൂക്ക് അടുത്ത ദിവസം കണ്ടെത്തിയത് വളരെ ശ്രദ്ധയോടെ എല്ലാം വൃത്തിയാക്കി വയ്ക്കുന്ന ഒരു കുഞ്ഞനെലിയെയാണ്. ഇതോടെ മാസങ്ങളായി തന്റെ ടേബിള്‍ വൃത്തിയാക്കുന്ന മഹാനെ അദ്ദേഹം കണ്ടെത്തി. മേശപ്പുറത്തെ ബോക്‌സിനുള്ളില്‍ കിളികള്‍ക്ക് നല്‍കുന്ന ഭക്ഷണ വസ്തുക്കളാണ് ആദ്യം അടുക്കി വച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പിന്നുകളും, നട്ടുകളും, ക്ലിപ്പുകളും, ചെറിയ ഗ്ലാസുകളുമടക്കമുള്ള വസ്തുക്കള്‍ അടുക്കി വച്ച നിലയില്‍ കാണാന്‍ തുടങ്ങിയത്.

ALSO READ:  ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; നീതിക്കായി പോരാടിയ ധീരവനിതകള്‍

അലക്ഷ്യമായി കിടക്കുന്ന ഒരു വസ്തുവിനെയും കുഞ്ഞനെലി വെറുതെവിടില്ല. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News