കോൺഗ്രസിനും മുസ്ലിം ലീഗിനും രൂക്ഷ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം വിദ്യാർത്ഥി സംഘടനയുടെ മുഖവാരിക

കോൺഗ്രസിനും മുസ്ലിം ലീഗിനും രൂക്ഷ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം വിദ്യാർത്ഥി സംഘടനയുടെ മുഖവാരിക. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം വിമർശിച്ചാണ് രിസാല വരികയിലെ മുഖപ്രസംഗം. ഈ ലക്കം മുഖപ്രസംഗം നിലമ്പൂരിൽ ആരാണ് ഒരു പണത്തൂക്കം മുന്നിൽ എന്ന തലക്കെട്ടോടെണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് ബന്ധത്തെ രൂക്ഷമായി വിമർശിയ്ക്കുകയാണ് ലേഖനത്തിൽ. ജമാഅത്തെ ഇസ്ലാമി നടത്തിയ കേരള യാത്രയിൽ മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുത്തതിനെയും ലേഖനത്തിൽ ചോദ്യം ചെയ്യുന്നു.

Also read: രാജ്യത്തെ മികച്ച വയോജന സൗഹൃദ സംസ്ഥാനം കേരളം; മന്ത്രി ആര്‍ ബിന്ദു

ഒരുകാലത്ത് ജമാഅത്തിനെ ശക്തമായി എതിർത്ത മുസ്ലിം ലീഗാണ് ഇപ്പോൾ സ്വീകരിച്ചിരിച്ചിരുത്തുന്നത്. ഇസ്ലാമിക് ബ്രദർഹുഡിനെ രാഹുൽഗാന്ധി തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ ബ്രദർഹുഡിനെ പിന്തുടരുന്ന ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുകയാണ് നേതാക്കൾ. ഇത് കോൺഗ്രസിന് തിരിച്ചടി ഉണ്ടാക്കുമെന്ന മുന്നറിയിപ്പും മുഖപ്രസംഗത്തിൽ നൽകുന്നു.

ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടി രാഷ്ട്രീയം പയറ്റുന്ന യുഡിഎഫിന് എങ്ങനെയാണ് സംഘപരിവാർ ആശയങ്ങളെ ഫലപ്രദമായി ചെറുക്കാൻ സാധിക്കുക എന്ന ചോദ്യവും ലേഖനം ഉയർത്തുന്നു. നിലവാരമില്ലാത്ത ആശയ പ്രകാശനങ്ങളും പക്വതയില്ലാത്ത പെരുമാറ്റ ശീലങ്ങളും പൈങ്കിളി സ്വഭാവത്തിലുള്ള രാഷ്ട്രീയ ശരീരവും ദുർബലമായ പ്രത്യയശാസ്ത്ര പരിസരവും കൊണ്ട് എങ്ങനെയാണ് കോൺഗ്രസിന് നിലയുറപ്പിക്കാനാവുക എന്നും മുഖ പ്രസംഗം ചോദ്യമുയർത്തുന്നു. സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിദ്യാർത്ഥി സംഘടനയായ സുന്നി സ്റ്റുഡ്ൻ്റ്സ് ഫെഡറേഷൻ്റെ മുഖപത്രമാണ് രിസാല വാരിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News