എൽഡിഎഫ് സർക്കാർ ആരംഭിച്ച തുരങ്കപാതയുമായി മുന്നോട്ട് പോകും: ടി സിദ്ദിഖ്

t siddique

വയനാടിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി– -മേപ്പാടി തുരങ്കപാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി ടി സിദ്ദിഖ്. എൽ ഡി എഫ് സർക്കാർ കാലത്ത് ആരംഭിച്ച ജനോപകാരപ്രദമായ പദ്ധതിയെ തടയാൻ പല വഴികളും പ്രതിപക്ഷത്തായിരുന്നപ്പോൾ കോൺ​ഗ്രസ് ശ്രമിച്ചിരുന്നു.

തുരങ്കപാതയെ ശക്‌തിയായി എതിർക്കുമെന്ന്‌ പലയാവർത്തി ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ പ്രതിപക്ഷ നേതാവുമായിരുന്ന വി ഡി സതീശൻ പലയാവർത്തി പറയുകയും ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിൽ മന്ത്രി ഇല്ലാത്ത പ്രശ്നം ഉണ്ടാവില്ലെന്നും വയനാട്ടിൽ നിന്നുള്ള യു ഡി എഫ് മന്ത്രിസഭയിലെ അം​ഗമായ ടി സിദ്ദിഖ് പറഞ്ഞു.

Also read: പാരിയത്ത് കാവിൽ അതിക്രമം നടന്നിട്ടില്ലെന്ന വാദവുമായി രമേശ് ചെന്നിത്തല; മയക്കുമരുന്നിന് തടയിടാൻ ‘ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട്’

മഴ വരുന്നതിന് മുമ്പ് നെല്ല് സംഭരണം സാധ്യമാക്കാൻ നിർദ്ദേശം നൽകിയതായും സഹകരണ ബാങ്കുകൾക്ക് കൊടുക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും താത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ പഞ്ചായത്തിലും പരിസ്ഥിതി ദിനാഘോഷം കാർഷിക വകുപ്പ് സഹകരിച്ച് നടത്തുമെന്നും മിഷൻ 2031 നടപ്പാക്കുന്നത് ഓട് കൂടി കേരളത്തിൻ്റെ അന്തരീക്ഷം തന്നെ മാറുമെന്നും ടി സിദ്ദിഖ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News