ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാന്‍ നീക്കം

ഭരണഘടനയില്‍ നിന്ന് ഇന്ത്യ എന്നാ വാക്ക് ഒഴിവാക്കുവാന്‍ ആലോചന. രാജ്യത്തിന്റെ പേര് ഭാരത്, ഹിന്ദുസ്ഥാന്‍ എന്നിങ്ങനെ മാറ്റി ഇന്ത്യ എന്ന വാക്ക് ഒഴിവാക്കുന്നതിനാണ് ആലോചന. അടിമത്വത്തിന്റെ ചിന്താഗതിയില്‍ നിന്നും പൂര്‍ണമായും പുറത്തുകടക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാന്‍ നീക്കം നടക്കുന്നതെന്നാണ് വിശദീകരണം..

Also Read: ‘ഇന്ത്യ’ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് ദില്ലിയില്‍ ചേരും

നേരത്തെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്തും ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡ്, CrPC, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഭാരതീയ ന്യായ സംഹിത ബില്ല് 2023 , ഭാരതീയ നാഗരിക് സുരക്ഷ സംഹിത ബില്ല് 2023, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. കോളോണിയല്‍ ഭൂതകാലത്തില്‍ നിന്ന് ഭാരതീയവല്‍ക്കരിച്ച് നിയമങ്ങളെ ആധുനികവല്‍ക്കരിക്കുകയാണെന്ന് ഈ ബില്ലുകള്‍ അവതരിപ്പിച്ച് കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഈ നീക്കത്തിന്റെ തുടര്‍ച്ചയായാണ് ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here