‘ബിജെപിക്ക് കൂടുതൽ വോട്ട് നൽകുന്ന പോളിങ് ബൂത്തിന് 25 ലക്ഷം നൽകും’; വിവാദപരാമർശത്തിൽ വെട്ടിലായി ബിജെപി മന്ത്രി

വോട്ടിന് പണം വാഗ്‌ദാനം ചെയ്ത് വെട്ടിലായി മധ്യപ്രദേശ് ഗതാഗതവകുപ്പ് മന്ത്രിയും ബിജെപി നേതാവുമായ ഗോവിന്ദ് സിങ് രജ്പുത്. സുർഖി മണ്ഡലത്തിൽനിന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിരിക്കെയാണ് പണം വാഗ്‌ദാനം ചെയ്തുള്ള പ്രസംഗം മന്ത്രിയെ വെട്ടിലാക്കിയത്.

ALSO READ: കരുവന്നൂർ കേസ്; പി ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് നേടിത്തരുന്ന പോളിങ് ബൂത്തിന് 25 ലക്ഷം രൂപ നൽകുമെന്നായിരുന്നു ഗോവിന്ദ് സിങ് രജ്പുത് പറഞ്ഞത്.
വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെ മന്ത്രി വെട്ടിലായി. ഇതോടെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരിൽ മന്ത്രിക്കെതിരെ കേസെടുത്തു.

ALSO READ: ഭക്ഷണവും ഇന്ധനവും ഇല്ല, നാൽപതോളം ആശുപത്രികളുടെ പ്രവർത്തനം നിലച്ചു; ഗാസയിലെ പ്രതിസന്ധി രൂക്ഷമാകുന്നു

സംസ്ഥാനത്തെ ഗതാഗത, റവന്യൂ വകുപ്പ് മന്ത്രിയും, സുർഖി മണ്ഡലത്തിൽനിന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ജനവിധി തേടുന്നയാളുമാണ് ഗോവിന്ദ് സിങ് രജ്പുത്. പരാമർശത്തിന്റെ പേരിൽ കേസെടുത്തതോടെ അയോഗ്യതയടക്കം നേരിടേണ്ടിവരുമോ എന്ന ഭീതിയിലാണ് മന്ത്രി. ഗോവിന്ദിന്റെ പരാമർശത്തിൽ കോൺഗ്രസ് അടക്കമുള്ള മുഖ്യ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും പണം നൽകാമെന്ന് പറഞ്ഞ മന്ത്രിയുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കണമെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നുമുള്ള ആവശ്യങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News