
എംപിമാരുടെ ശമ്പളം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. അലവൻസ്, പെൻഷൻ എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. പ്രതിമാസ ശമ്പളം 1,00,000 രൂപയിൽ നിന്ന് 1,24,000 രൂപയായിട്ടാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.
ALSO READ: സ്കൂളിൽ മകനുമായി തർക്കം; വിദ്യാർത്ഥിക്ക് കോൺഗ്രസ് നേതാവായ പിടിഎ പ്രസിഡന്റിന്റെ മർദ്ദനമെന്ന് പരാതി
പ്രതിദിന അലവൻസ് 2000 രൂപയിൽ നിന്ന് 2500 ആക്കി ഉയർത്തി. പ്രതിമാസ ശമ്പളത്തിൽ 24000 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. 2024 ഏപ്രിൽ 1 മുതൽ ഇതിന്റെ അനുകൂല്യം ലഭിക്കും. പാർലമെന്റ് അംഗങ്ങളുടെയും മുൻ അംഗങ്ങളുടെയും പ്രതിമാസ പെൻഷൻ 25,000 രൂപയിൽ നിന്ന് 31,000 രൂപയായി.
1954 ലെ പാർലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ചാണ് ഈ മാറ്റം വരുത്തിയിരിക്കുന്നത്, കൂടാതെ 1961 ലെ ആദായനികുതി നിയമത്തിൽ വിവരിച്ചിരിക്കുന്ന ചെലവ് പണപ്പെരുപ്പ സൂചികയെ അടിസ്ഥാനമാക്കിയുള്ളതുമാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here