മുതിർന്ന സിപിഐഎം നേതാവ് മൃദുൾ ഡേ അന്തരിച്ചു

സിപിഐഎം മുൻ കേന്ദ്ര കമ്മറ്റി അം​ഗവും പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗവുമായിരുന്ന മൃദുൾ ഡേ (76) അന്തരിച്ചു. മുതിർന്ന പത്ര പ്രവർത്തകനും എഴുത്തുകാരനുമായിരുന്നു. ദീർഘകാലം സിപിഐഎം സംസ്ഥാന കമ്മറ്റി മുഖ പത്രമായ ഗണശക്തിയുടെ ചീഫ് റിപ്പോർട്ടറും പത്രാധിപ സമിതിയംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. അർബുദ ബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു മൃദുൾ ഡേ. തിങ്കളാഴ്ച രാത്രി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News