കൊള്ളാം മോനേ.. ; മ്മടെ ചെക്കനെ ‘തല’ തോളില്‍ തട്ടി അഭിനന്ദിക്കുന്ന വീഡിയോ വൈറൽ

vignesh-puthur-ms-dhoni

ഐ പി എല്ലില്‍ ടീം തോറ്റെങ്കിലും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് വിഘ്‌നേഷ് പുത്തൂര്‍ എന്ന 24കാരന്‍. എം എസ് ധോണി, നമ്മുടെ സാക്ഷാല്‍ തല, പയ്യനെ തോളില്‍ തട്ടി അഭിനന്ദിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായി.

ചെന്നൈയുടെ ഈസി വാക്ക് ഓവറിന് സ്പിന്‍ കെണി ഒരുക്കി കുരുക്കിയ പയ്യനെ ധോണി നോക്കിവെച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. എതിര്‍ടീമിലെ ആ കുന്തമുനയെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ, അതിലേറെ ഭാവി വാഗ്ദാനമെന്ന നിലയ്ക്ക് പ്രോത്സാഹിപ്പിക്കുകയായിരുന്നു സൂപ്പര്‍ താരം ധോണി. ഏറെ ആദരിക്കുകയും ആരാധനയോടെ നോക്കികാണുകയും ചെയ്യുന്ന ക്രിക്കറ്റ് മഹാമേരുവിന്റെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. ആ തിളക്കത്തിലുണ്ട് അവന്റെ സന്തോഷവും സംതൃപ്തിയും.

Read Also: രോഹിതിന് പകരമിറങ്ങി ഇന്ദ്രജാലം തീര്‍ത്ത മലപ്പുറത്തുകാരന്‍ പയ്യന്‍; അവസാന നിമിഷം മുംബൈ വലയിലാക്കിയ വിഘ്‌നേഷ് പുത്തൂര്‍

ഏതായാലും ഈ ഐ പി എല്‍ സീസണിലെ മിന്നും ബോളറായി നമ്മുടെ മലപ്പുറംകാരന്‍ ചെക്കന്‍ മാറുമെന്ന് ഉറപ്പാണ്. അതിനുള്ള വലിയൊരു സൂചന അവന്‍ നല്‍കിക്കഴിഞ്ഞു. ധോണിയുടെ അഭിനന്ദനത്തിലൂടെ ആ വരവിന് മേലൊപ്പ് ചാര്‍ത്തിക്കഴിഞ്ഞു. നമുക്കും കാതോര്‍ക്കാം, ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനമാകുന്ന ഒരു മലയാളി താരത്തിന്റെ വളര്‍ച്ചക്കായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News