വിന്റേജ് റോൾസ് റോയ്സിൽ റാഞ്ചി നഗരം ചുറ്റി എം എസ് ധോണി; വീഡിയോ

ക്രിക്കറ്റ് പ്രേമികളുടെ ആവേശമാണ് എം എസ് ധോണി. അദ്ദേഹത്തിന് വാഹനങ്ങളോടുള്ള താല്പര്യവും ആരാധകരുടെ ഇടയിൽ ചർച്ചയാണ്. താരത്തിന് ബൈക്കുകളുടെയും കാറുകളുടെയും നല്ലൊരു ശേഖരം തന്നെ ഉണ്ട്. ഇപ്പോൾ റാഞ്ചി നഗരത്തിലൂടെ റോൾസ് റോയ്‌സ് കാർ ഓടിക്കുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. . വിന്റേജ് റോൾസ് റോയ്സ് കാറിലാണ് ധോണി യാത്ര ചെയ്തത്.

ദിവസങ്ങൾക്കു മുൻപ് ധോണിയുടെ വാഹന ശേഖരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുൻ ഇന്ത്യൻ താരം എം.എസ്.കെ. പ്രസാദ് ആണ് വീഡിയോ പങ്കു വച്ചത് . ‘റാഞ്ചിയിലെ ധോണിയുടെ ബൈക്കുകളും കാറുകളും’ എന്ന അടിക്കുറിപ്പോടെയാണ്‌ എം.എസ്.കെ. പ്രസാദ് വിഡിയോ പുറത്തുവിട്ടത്.

also read :ഭാര്യയുടെ ഓർമയ്ക്കായി നിർധന കുടുംബങ്ങൾക്ക് വീട് വച്ച് കൊടുത്ത്‌ ഭർത്താവ്

ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കുടുംബത്തോടൊപ്പം റാഞ്ചിയിലെ ഫാം ഹൗസിലാണ് എം എസ് ധോണിയുടെ താമസം.എന്നാൽ ധോണി പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയായ ‘എൽജിഎം’ ഉടൻ പ്രദർശനത്തിനെത്തും. താരം ഇപ്പോൾ സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ്.

also read :ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു; മഹാരാഷ്ട്രയില്‍ പ്രളയ സാഹചര്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News