ഐ പി എല്‍ റെക്കോർഡ് തൂക്കി ‘തല’; പ്ലെയർ ഓഫ് ദ മാച്ചിലൂടെ സ്വന്തം പേരിലായത് ചരിത്രം

ms-dhoni-csk

ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് (സി എസ്‌ കെ) ക്യാപ്റ്റന്‍ എം എസ് ധോണി സ്വന്തമാക്കിയത് ഐ പി എൽ ചരിത്രത്തിലെ തന്നെ റെക്കോർഡുകൾ. ധോണി പ്ലെയര്‍ ഓഫ് ദ മാച്ച് ആയതോടെയാണ് ചരിത്രം പിറന്നത്. സംഘാടകരുടെ തീരുമാനത്തോട് ധോണി പൂര്‍ണമായും യോജിച്ചില്ലെങ്കിലും, ഐ പി എല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റെക്കോര്‍ഡ് ആണ് തകര്‍ത്തത്.

ഐ പി എൽ ചരിത്രത്തില്‍ ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ധോണി മാറി. 43 വയസും 280 ദിവസവും ആണ് ധോണി പിന്നിട്ടത്. 11 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. ഇതോടെ പ്രവീണ്‍ ടാംബെയുടെ റെക്കോർഡ് പഴങ്കഥയായി. അങ്ങനെ, ലീഗിന്റെ ചരിത്രത്തില്‍ 43-ാം വയസ്സില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കളിക്കാരനായി ധോണി മാറി.

Read Also: കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനെ ഒഴിവാക്കിയ കെ കെ ആർ; പഞ്ചാബിന്റെ ശ്രേയസ് അയ്യർക്ക് ഇന്ന് മധുരപ്രതികാരം

2014-ല്‍ കെ കെ ആറിനെതിരെ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടുമ്പോൾ ടാംബെക്ക് 42 വയസ്സും 208 ദിവസവും ആയിരുന്നു പ്രായം. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്നു അദ്ദേഹം. വെറും 11 പന്തില്‍ നിന്ന് 26 റണ്‍സ് നേടി ചെന്നൈയെ വിജയത്തിൽ എത്തിക്കുകയായിരുന്നു ധോണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News