പരുക്ക് വകവെയ്ക്കാതെ മുന്നില്‍ നിന്ന് നയിച്ച് ധോണി ആശുപത്രിയിലേക്ക്

മഹേന്ദ്ര സിങ് ധോണി ഇനി ആശുപത്രിയിലേക്ക്. കാല്‍മുട്ടിലെ പരുക്കുകള്‍ വിട്ടുമാറാത്തതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകില ബെന്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടുന്നത്.

”വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഏറ്റവും നല്ല നിമിഷമാണിതെന്ന് എനിക്കറിയാം. എളുപ്പത്തില്‍ എനിക്ക് യാത്ര പറഞ്ഞിറങ്ങാം. പക്ഷേ വിരമിക്കാനല്ല, എന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ആരാധകര്‍ക്ക് മുന്നിലേക്ക് ഒരിക്കല്‍കൂടി മടങ്ങിയെത്താനാണ് ശ്രമിക്കുന്നത്” ധോണി പറഞ്ഞു.

ഐപിഎല്‍ ഫൈനലിന് പിന്നാലെയാണ് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലേക്ക് പോയത്. ഐപിഎല്ലിന്റെ ഈ സീസണിലെ മത്സരങ്ങളില്‍ ‘നീ ക്യാപ്’ അണിഞ്ഞാണ് താരം കീപ്പിങ്ങിന് ഇറങ്ങിയിരുന്നത്. ഇതിനു പിന്നാലെയാണ് താരം വിദഗ്ധ ചികിത്സ തേടുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്.

പരുക്ക് കാര്യമാക്കാതെ സീസണിലെ 17 മത്സരങ്ങളിലും ചെന്നൈയെ നയിച്ച ധോണി അവരെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe