പറന്നുയരുന്നതിനിടെ ‘ക്യാപ്റ്റൻ കൂൾ’ കൺമുന്നിൽ; വിമാനത്തിനുള്ളിൽ ധോണിയെ കണ്ട് ആവേശത്തിലാറാടി യാത്രക്കാർ : വൈറലായി വീഡിയോ

ms-dhoni-viral-video-chennai-flight-passengers-cheer

ക്രിക്കറ്റ് പിച്ചിലായാലും വിമാനത്തിനുള്ളിലായാലും ‘ക്യാപ്റ്റൻ കൂൾ’ എം.എസ്. ധോണി എത്തിയാൽ പിന്നെ അവിടെ ആവേശം അണപൊട്ടും എന്നതിന് അടിവരയിടുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ. ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിനുള്ളിൽ അപ്രതീക്ഷിതമായി ധോണിയെ കണ്ടുമുട്ടിയ യാത്രക്കാരുടെ ആവേശ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പടരുന്നത്.

വിമാനത്തിനകത്തെ ശാന്തമായ അന്തരീക്ഷം നിമിഷങ്ങൾക്കുള്ളിൽ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമാനമായ ആരവങ്ങളിലേക്ക് വഴിമാറുന്ന കാഴ്ചയാണ് വൈറൽ വീഡിയോയിലുള്ളത്. തന്റെ പ്രിയപ്പെട്ട ചെന്നൈ നഗരത്തിലേക്ക് മടങ്ങിയെത്തിയ ധോണിയെ കണ്ടതും യാത്രക്കാർ സീറ്റുകളിൽ നിന്ന് എഴുന്നേറ്റ് ആർപ്പുവിളിക്കാനും ‘ധോണി.. ധോണി..’ എന്ന് മുദ്രാവാക്യം വിളിക്കാനും തുടങ്ങി.

ALSO READ : കപ്പ് തൂക്കിയ കൊമ്പന്മാർക്ക് കോടികൾ പാരിതോഷികം; ഇത്തവണ കൂടാനുള്ള കാരണം അറിയാം

തന്റെ തനതു ശൈലിയിലുള്ള ശാന്തതയോടെ, പുഞ്ചിരിച്ചുകൊണ്ട് വിമാനത്തിന്റെ ഇടനാഴിയിലൂടെ നടന്നു നീങ്ങുന്ന ധോണിയെ ക്യാമറയിൽ പകർത്താൻ യാത്രക്കാർക്കിടയിൽ വലിയ മത്സരമാണ് നടന്നത്. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ എക്സിൽ ധോണി ഫാൻസ് ഗ്രൂപ്പുകളാണ് പുറത്തുവിട്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും, പ്രായം നാൽപ്പതുകൾ കടന്നിട്ടും ധോണിയെന്ന ഇതിഹാസത്തോടുള്ള ആരാധനയ്ക്ക് ഇന്ത്യയിൽ ഒട്ടും കുറവ് വന്നിട്ടില്ലെന്ന് ഈ ദൃശ്യങ്ങൾ അടിവരയിടുന്നു. വൈറലായ വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകളുടെ പ്രവാഹമാണ്. “ഒരു ഫ്ലൈറ്റ് ടിക്കറ്റ് എടുത്തപ്പോൾ ഇത്രയും വലിയൊരു ലോട്ടറി അടിക്കുമെന്ന് ആ യാത്രക്കാർ കരുതിയിട്ടുണ്ടാകില്ല” എന്നാണ് ഒരു ആരാധകൻ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News