ഏഴാം നമ്പർ ജേഴ്‌സി മറ്റാരും ധരിക്കില്ല, ധോണിക്ക് സ്വന്തം; ആദരവുമായി ബി.സി.സി.ഐ

രാധകരെ ആവേശക്കൊടുമുടിയില്‍ ഉയര്‍ത്തുന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏഴാം നമ്പര്‍. ഈ ജേ‍ഴ്‌സി അണിഞ്ഞ് അസാധ്യമായ നേട്ടം കൈവരിക്കാന്‍ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിക്കായി എന്നത് തന്നെയാണ് കാരണം. മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച മുന്‍ ക്യാപ്റ്റന്‍ കൂടിയായ എം.എസ് ധോണിയോടുള്ള ആദരവ് പ്രകടിപ്പിച്ച് ബിസിസിഐ രംഗത്തെത്തിയതാണ് ഇപ്പോ‍ഴത്തെ വാര്‍ത്ത.

ധോണി ധരിച്ച ഏഴാം നമ്പർ ജേഴ്‌സി ബിസിസിഐ പിൻവലിച്ചു. ഇതോടെ, ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി ഇനി മറ്റാര്‍ക്കും ഉപയോഗിക്കാനാകില്ല. ധോണിക്കുള്ള ആദരവാണ് ബിസിസിഐയുടെ ഈ പ്രഖ്യാപനത്തിന് പിന്നില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പത്താം നമ്പർ ജേഴ്‌സിയാണ് സമാനമായി ഇത്തരത്തില്‍ പിന്‍വലിച്ചത്.

ALSO READ | മെസി, ഏര്‍ലിങ് ഹാളണ്ട്, കിലിയൻ എംബാപ്പെ; 2023 ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

ഇന്ത്യൻ താരം ഷർദുൾ താക്കൂർ 10ാം നമ്പർ ജേഴ്‌സി ധരിച്ചിരുന്നെങ്കിലും എതിർപ്പ് ഉയർന്നതോടെ ബിസിസിഐ ധരിക്കുന്നത് ഒ‍ഴിവാക്കി. അതേസമയം, ഒരു കളിക്കാരന്‍ ഒരു വര്‍ഷത്തേക്ക് ടീമിന് പുറത്താണെങ്കിലും അദ്ദേഹത്തിന്‍റെ നമ്പര്‍ മറ്റാര്‍ക്കും നല്‍കില്ല എന്നതാണ് ബിസിസിഐ രീതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News